സാമ്പത്തിക പ്രതിസന്ധി: ചൈനയ്ക്ക് മുന്നിൽ കൈനീട്ടി പാക്കിസ്ഥാൻ

ഇന്ത്യൻ രൂപ 11774 കോടി വരുന്ന 1.4 ബില്യൺ ഡോളറാണ് പാക്കിസ്ഥാൻ ആവശ്യപ്പെട്ടത്

സാമ്പത്തിക പ്രതിസന്ധി: ചൈനയ്ക്ക് മുന്നിൽ കൈനീട്ടി പാക്കിസ്ഥാൻ
സാമ്പത്തിക പ്രതിസന്ധി: ചൈനയ്ക്ക് മുന്നിൽ കൈനീട്ടി പാക്കിസ്ഥാൻ

ചൈന: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചൈനയോട് പാക്കിസ്ഥാൻ വീണ്ടും കടം ചോദിച്ചതായി റിപ്പോർട്ട്. ഇന്ത്യൻ രൂപ 11774 കോടി വരുന്ന 1.4 ബില്യൺ ഡോളറാണ് പാക്കിസ്ഥാൻ ആവശ്യപ്പെട്ടത്.

ഐഎംഎഫ് – ലോകബാങ്ക് യോഗത്തിനിടെ ചൈനയുടെയും പാക്കിസ്ഥാൻ്റെയും ധനകാര്യ മന്ത്രിമാർ ഇക്കാര്യത്തിൽ കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. ചൈനയുമായുള്ള വ്യാപാര കരാർ പ്രകാരമുള്ള 30 ബില്യൺ യുവാൻ ഇതിനോടകം പാക്കിസ്ഥാൻ ഉപയോഗിച്ചു.

Also Read:‘യുഎസ് അല്ല ഇസ്രയേലിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത്! ഇറാൻ ആക്രമണത്തിൽ ബെഞ്ചമിൻ നെതന്യാഹു

പണ കൈമാറ്റ കരാറിലെ സഹായത്തുക 40 ബില്യൺ യുവാനായി ഉയർത്തണമെന്നാണ് പാക്കിസ്ഥാൻ ചൈനയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചൈന ഇതിന് തയ്യാറായാൽ പാക്കിസ്ഥാന് 5.7 ബില്യൺ ഡോളർ സഹായം ലഭിക്കും. ആദ്യമായല്ല വായ്പാ പരിധി ഉയർത്താൻ ചൈനയോട് പാക്കിസ്ഥാൻ ആവശ്യപ്പെട്ടത്. എന്നാൽ ഇതിന് മുൻപ് ചോദിച്ചപ്പോഴൊന്നും ചൈന വായ്പാ പരിധി ഉയർത്തിയിരുന്നില്ല.

Top