പു​ന​രു​പ​യോ​ഗ ഊ​ർ​ജ​ത്തി​ൽ​നി​ന്ന് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​നു​ള്ള ശേ​ഷി വർധിപ്പിക്കും; സൗ​ദി ഊ​ർ​ജ മ​ന്ത്രി

പു​ന​രു​പ​യോ​ഗ ഊ​ർ​ജ​ത്തി​ൽ​നി​ന്ന് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​നു​ള്ള ശേ​ഷി വർധിപ്പിക്കും; സൗ​ദി ഊ​ർ​ജ മ​ന്ത്രി
പു​ന​രു​പ​യോ​ഗ ഊ​ർ​ജ​ത്തി​ൽ​നി​ന്ന് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​നു​ള്ള ശേ​ഷി വർധിപ്പിക്കും; സൗ​ദി ഊ​ർ​ജ മ​ന്ത്രി

റി​യാ​ദ്​: കാ​ർ​ബ​ൺ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ലെ സൗ​ദി​യു​ടെ മി​ക​വി​നെ പ്ര​ശം​സി​ച്ച് ഊ​ർ​ജ മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ സ​ൽ​മാ​ൻ. സാ​മ്പ​ത്തി​ക വ​ള​ർ​ച്ച, ഊ​ർ​ജ സു​ര​ക്ഷ, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ ചെ​റു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ എ​ന്നി​വ​യു​ടെ സ​ന്തു​ലി​താ​വ​സ്ഥ​ക്ക്​ പ്രാ​ധാ​ന്യ​മു​ണ്ടെന്നും ഊ​ർ​ജ മ​ന്ത്രി പറഞ്ഞു. ജി20 ​രാ​ജ്യ​ങ്ങ​ളു​ടെ ഊ​ർ​ജ ഗ്രൂ​പ്പി​​ന്റെ യോ​ഗ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ഈ ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ പു​ന​രു​പ​യോ​ഗ ഊ​ർ​ജ​ത്തി​ൽ​നി​ന്ന് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​നു​ള്ള ശേ​ഷി 44 ജി​ഗാ​വാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള സൗ​ദി​യു​ടെ ശ്ര​മ​ങ്ങ​ൾ അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. സീ​റോ കാ​ർ​ബ​ൺ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ ഒ​രു മാ​തൃ​ക​യാ​കാ​നും ശു​ദ്ധ​മാ​യ ഊ​ർ​ജ​ത്തിന്റെ ഉ​ൽ​പാ​ദ​ന​ത്തി​ലും ക​യ​റ്റു​മ​തി​യി​ലും ആ​ഗോ​ള നേ​താ​വാ​കാ​നു​മു​ള്ള സൗ​ദി​യു​ടെ ആ​ഗ്ര​ഹത്തെ പറ്റിയും അ​ദ്ദേ​ഹം ​പ​റ​ഞ്ഞു.

Also Read: റിയാദ് അന്താരാഷ്ട്ര ആരോഗ്യ ഫോറം ഒക്‌ടോബർ 21 മുതൽ 23 വരെ

ജി20 ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ സു​സ്ഥി​ര ഊ​ർ​ജ​ത്തി​ലേ​ക്കും ന്യാ​യ​മാ​യ ഊ​ർ​ജ സം​ക്ര​മ​ണ​ത്തി​ലേ​ക്കും മാ​റു​ന്ന​തി​നു​ള്ള ന​യ​ങ്ങ​ൾ ഒ​ക്‌​ടോ​ബ​ർ മൂ​ന്നും നാ​ലും തീ​യ​തി​ക​ളി​ൽ ബ്ര​സീ​ലി​ലെ ഫോ​സ് ഡോ ​ഇ​ഗ്വാ​സു ന​ഗ​ര​ത്തി​ൽ ന​ട​ന്ന ജി20 ​ഊർ​ജ ഗ്രൂ​പ്​ യോ​ഗ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി. റാ​സ​ൽ​ഖൈ​ർ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി​യി​ൽ ഹൈ​ഡ്ര​ജ​ൻ ഉ​ൽ​പാ​ദ​ന കേ​ന്ദ്ര​വും 2027ഓ​ടെ പ്ര​തി​വ​ർ​ഷം ഒ​മ്പ​ത്​ ദ​ശ​ല​ക്ഷം ട​ൺ ശേ​ഷി കൈ​വ​രി​ക്കു​ന്ന ഒ​രു വ​ലി​യ കാ​ർ​ബ​ൺ ക്യാ​പ്‌​ച​ർ ആ​ൻ​ഡ് സ്റ്റോ​റേ​ജ് പ്രോ​ജ​ക്റ്റും സ്ഥാ​പി​ക്കു​ന്ന​തി​നെ കു​റി​ച്ച്​ ഊ​ർ​ജ മ​​ന്ത്രി സൂ​ചി​പ്പി​ച്ചു.

Top