ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സത്യവാങ്മൂലം. കേസിലെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്ത് അരവിന്ദ് കെജ്രിവാള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് അന്വേഷണ ഏജന്‍സി ഇക്കാര്യം വ്യക്തമാക്കിയത്. അഴിമതി നടന്ന കാലയളവില്‍ തെളിവായ 170 ഫോണുകള്‍ നശിപ്പിക്കപ്പെട്ടു.
സമന്‍സ് നല്‍കിയെങ്കിലും കെജ്രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. അന്വേഷണവുമായി സഹകരിക്കാഞ്ഞതോടെയാണ് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് കെജ്രിവാള്‍ ആരോപിക്കും പോലെ തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും സത്യവാങ്മൂലത്തില്‍ ഇഡി വ്യക്തമാക്കി. അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തുള്ള കെജ്രിവാളിന്റെ ഹര്‍ജി അടുത്തയാഴ്ച സുപ്രീം കോടതി പരിഗണിക്കും.