കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ പുനർജനിക്കേസിൽ പരാതിക്കാരന് ഇഡി നോട്ടീസ് നൽകി. പരാതിക്കാരനായ ജയ്‌സൺ പാനികുളങ്ങരയോട് നാളെ കൊച്ചിയിലെ എൻഫോഴ്‌സ്മെൻ്റ് ഓഫീസിൽ രാവിലെ 10.30 ന് ഹാജരാകാനാണ് നോട്ടീസ് നൽകിയത്. മെയ് 16 നും ഇഡി പരാതിക്കാരൻ്റെ മൊഴിയെടുത്തിരുന്നു. വിദേശ നാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ നേരത്തെ പരാതിക്കാരൻ ഇഡിക്ക് തെളിവുകൾ കൈമാറിയിരുന്നു. 2018 ലെ പ്രളയത്തിന് ശേഷമാണ് പറവൂരിൽ വി.ഡി സതീശൻ എംഎൽഎയുടെ നേതൃത്വത്തിൽ പുനർജനി പദ്ധതി നടപ്പാക്കിയത്. ഇതിനെതിരെയാണ് വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതി ഉയർന്നത്.
‘തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ ആനകളെ നിര്‍ത്തരുത്’; സുപ്രധാന മാര്‍ഗ നിര്‍ദേശവുമായി ഹൈക്കോടതി
‘തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ ആനകളെ നിര്‍ത്തരുത്’; സുപ്രധാന മാര്‍ഗ നിര്‍ദേശവുമായി ഹൈക്കോടതി
‘ഗ്യാസ് ചേംബറിലേക്ക് പ്രവേശിക്കുന്നതു പോലെ’: വയനാട്ടില്‍നിന്ന് ഡല്‍ഹിയിലെത്തിയതിനു പിന്നാലെ പ്രിയങ്ക
‘ഇ.പി ജയരാജനെ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും തലപ്പത്തുള്ളവര്‍ പിന്നില്‍നിന്നു കുത്തി’; കെ സുധാകരന്