25 ശ​നി​യാ​ഴ്ച​ക​ൾ അ​ധ്യ​യ​ന​ദി​നം​; വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ർ പ്ര​സി​ദ്ധീ​ക​രി​ച്ചു

25 ശ​നി​യാ​ഴ്ച​ക​ൾ അ​ധ്യ​യ​ന​ദി​നം​; വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ർ പ്ര​സി​ദ്ധീ​ക​രി​ച്ചു
25 ശ​നി​യാ​ഴ്ച​ക​ൾ അ​ധ്യ​യ​ന​ദി​നം​; വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ർ പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: 25 ശ​നി​യാ​ഴ്ച​ക​ൾ അ​ധ്യ​യ​ന​ദി​ന​മാ​ക്കി സ്​​കൂ​ളു​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ർ പ്ര​സി​ദ്ധീ​ക​രി​ച്ചു. 220 അ​ധ്യ​യ​ന​ദി​നം തി​ക​ക്കു​ന്ന രീ​തി​യി​ലാ​ണ്​ ക​ല​ണ്ട​ർ. ജൂ​ൺ 15, 22, 29, ജൂ​ലൈ 20, 27, ആ​ഗ​സ്റ്റ്​ 17, 24, 31, സെ​പ്​​റ്റം​ബ​ർ ഏ​ഴ്, 28, ഒ​ക്​​ടോ​ബ​ർ അ​ഞ്ച്, 26, ന​വം​ബ​ർ ര​ണ്ട്, 16, 23, 30, ഡി​സം​ബ​ർ ഏ​ഴ്, ജ​നു​വ​രി നാ​ല്, 25, ഫെ​ബ്രു​വ​രി ഒ​ന്ന്, 15, 22, മാ​ർ​ച്ച്​ ഒ​ന്ന്, 15, 22 ശ​നി​യാ​ഴ്ച​ക​ളാ​ണ്​ പ്ര​വൃ​ത്തി​ദി​ന​മാ​ക്കി​യ​ത്.

ജൂ​ൺ, ആ​ഗ​സ്റ്റ്, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ മൂ​ന്നും ന​വം​ബ​റി​ൽ നാ​ലും ശ​നി​യാ​ഴ്ച പ്ര​വൃ​ത്തി​ദി​ന​മാ​ണ്​. ഇ​താ​ദ്യ​മാ​യാ​ണ്​ ഇ​ത്ര​യും ശ​നി​യാ​ഴ്​​ച​ക​ൾ കൂ​ട്ട​ത്തോ​ടെ അ​ധ്യ​യ​ന ദി​ന​മാ​ക്കു​ന്ന​ത്. നേ​ര​ത്തെ 204 അ​ധ്യ​യ​ന​ദി​നം ഉ​ൾ​പ്പെ​ടു​ത്തി ക​ല​ണ്ട​റി​ന്​ ധാ​ര​ണ​യാ​യി​രു​ന്നെ​ങ്കി​ലും 220 ദി​വ​സ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി ഉ​ത്ത​ര​വു​ണ്ടെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ന​ട​പ​ടി.

Top