കനത്തമഴയെ തുടർന്ന് ഒമാനിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്തമഴയെ തുടർന്ന് ഒമാനിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കനത്തമഴയെ തുടർന്ന് ഒമാനിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മസ്കറ്റ് : കനത്തമഴയെത്തുടർന്ന് ദോഫാർ, അൽ വുസ്ത ഒഴികെയുള്ള ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
എന്നാൽ, ക്ലാസുകൾ ഓൺലൈനായി നടത്താൻ അനുമതിയുണ്ട്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മസ്കറ്റ് ഗവർണറേറ്റിൽ ഉൾപ്പെടെ നിരന്തരമായ മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.

സമദ് അൽ ഷാനിൽ സ്‌കൂൾ ബസ് ‌ഒഴുക്കിൽപ്പെട്ട് മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങളോടും ബന്ധുക്കളോടും മന്ത്രിസഭാ കൗൺസിൽ അനുശോചനമറിയിച്ചു. ഇസ്‌കിയിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുങ്ങിയ ഒരു കുടുംബത്തിലെ ഏഴുപേരെ രക്ഷപ്പെടുത്തി. ചില സ്കൂളുകളിൽ വെള്ളം കയറിയെങ്കിലും വിദ്യാർഥികളും സ്‌കൂൾ ജീവനക്കാരും സുരക്ഷിതരാണ്. അതേസമയം സ്കൂൾ മുറ്റത്തെ വാഹനങ്ങൾ ഒലിച്ചുപോയി. ഇബ്രിയിൽ വെള്ളത്തിൽ കുടുങ്ങിയ വാഹനത്തിലുള്ളവരെ പോലീസ് രക്ഷപ്പെടുത്തി.

ഖുറിയാത്ത് വിലായത്തിലെ കൃഷിയിടങ്ങളിൽ ഒറ്റപ്പെട്ടുപോയ 21 പേരെയും റോയൽ ഒമാൻ പോലീസ് ഏവിയേഷൻ ടീം രക്ഷപ്പെടുത്തി.
നാഷണൽ സെന്റർ ഫോർ എമർജൻസി മാനേജ്മെന്റ് ഇതുവരെ 78-ലേറെ അടിയന്തര രക്ഷാപ്രവർത്തന ദൗത്യങ്ങൾ കൈകാര്യം ചെയ്തതായി ഔദ്യോഗിക വക്താവ് ലെഫ്റ്റനന്റ് കേണൽ മുഹമ്മദ് ബിൻ സലാം അൽ ഹാഷ്മി പറഞ്ഞു.

Top