‘വിദ്യാര്‍ത്ഥികള്‍ക്ക് ഒരുതരത്തിലുള്ള ടെന്‍ഷനും വേണ്ട’; വി.ശിവന്‍കുട്ടി

‘വിദ്യാര്‍ത്ഥികള്‍ക്ക് ഒരുതരത്തിലുള്ള ടെന്‍ഷനും വേണ്ട’; വി.ശിവന്‍കുട്ടി
‘വിദ്യാര്‍ത്ഥികള്‍ക്ക് ഒരുതരത്തിലുള്ള ടെന്‍ഷനും വേണ്ട’; വി.ശിവന്‍കുട്ടി

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ ആത്മവിശ്വാസത്തോടെ ഫലം അറിയാന്‍ തയ്യാറായിരിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഒരുതരത്തിലുള്ള ടെന്‍ഷനും വേണ്ട. ഫലപ്രഖ്യാപനത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തീകരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. 4 മണിയോടെ ഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടാഴ്ച്ച മുമ്പാണ് ഫലം പ്രഖ്യാപിക്കുന്നത്. വളരെ നേരത്തെ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ആരംഭിക്കാനാകുമെന്ന് വി.ശിവന്‍കുട്ടി പറഞ്ഞു.

ഒന്ന് മുതല്‍ മൂന്ന് ഘട്ടം വരെയുള്ള അലോട്ട്‌മെന്റിന് ഒപ്പം തന്നെ അഡീഷണല്‍ മാര്‍ജിനല്‍ സീറ്റുകളിലേക്ക് അപേക്ഷിക്കാനാകും. അവര്‍ക്ക് ക്ലാസ് നഷ്ടപ്പെടില്ല. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു തരത്തിലുള്ള ഉത്കണ്ഠയും ടെന്‍ഷനും വേണ്ട. പരീക്ഷ നടത്തിപ്പ്, വാല്യുവേഷന്‍, ഒന്നാം വര്‍ഷ അലോട്ട്‌മെന്റില്‍, എല്ലാം സര്‍ക്കാര്‍ കുറ്റമറ്റതായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അതുകൊണ്ട് ഒരു രീതിയിലെ ഭയപ്പാടിന്റെ കാര്യവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 ന് പി.ആര്‍ ചേംബറില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും.

ഇത്തവണ മുന്‍വര്‍ഷത്തേക്കാള്‍പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുന്നുവെന്ന പ്രത്യേകതയുണ്ട്. പരീക്ഷാ ബോര്‍ഡ് യോഗം ചേര്‍ന്ന് ഫലത്തിന് അംഗീകാരം നല്‍കി. എസ്എസ്എല്‍സി പരീക്ഷാ ഫലം അറിയാന്‍ വിപുലമായ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Top