ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതു സംബന്ധിച്ച് നാവിക സേനയോട് ജില്ലാ ഭരണകൂടവും ആവശ്യപ്പെട്ടതായി മന്ത്രി റിയാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാണാതായ മൂന്നുപേരെയും കണ്ടെത്താന്‍ ശ്രമം തുടരും. ഈ കാലാവസ്ഥയിലും ചെയ്യാനാകുന്ന കാര്യങ്ങളുണ്ട് അത് ചെയ്യും. എന്തൊക്കെ ചെയ്യാനാകുമോ അതെല്ലാം ചെയ്യുമെന്നും മന്ത്രി റിയാസ് പറഞ്ഞു.
ഐബോഡ് സംഘം വണ്ടിയുടെ കൃത്യമായ ചിത്രം നല്‍കിയെന്നും എന്നാല്‍ ഇതുവരെ മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ലെന്നും സതീഷ് സെയില്‍ എംഎല്‍എയും വ്യക്തമാക്കി. ഗോവയില്‍ നിന്ന് ഡ്രെഡ്ജര്‍ കൊണ്ടുവരാന്‍ ബുദ്ധിമുട്ടുണ്ട്. ഫ്‌ലോട്ടിങ് പൊന്‍ടൂന്‍ രീതി അവലംബിക്കാന്‍ ശ്രമിക്കുമെന്നും എംഎല്‍എ പറഞ്ഞു. നാവികര്‍ക്ക് സുരക്ഷിതമായി ഇറങ്ങാനാണ് ഫ്‌ലോട്ടിങ് പൊന്‍ടൂണ്‍. ഈ പൊന്‍ടൂന്‍ പാലം വെള്ളത്തില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ മാര്‍ഗങ്ങള്‍ ആലോചിക്കും. കാലാവസ്ഥ അനുകൂലമായാലെ അതിനും സാധ്യത ഉള്ളൂ. അതിന് ഇപ്പോള്‍ സാധ്യത ഇല്ല. അടിയൊഴുക്ക് 8 നോട്ടില്‍ കൂടുതലാണുള്ളത്. ഇതൊരു പരീക്ഷണമാണെന്നും കളക്ടര്‍ പറഞ്ഞു.