CMDRF

പ്രോട്ടീനുകളുടെ കലവറ; കഴിക്കാം ദിവസവും ഒരു മുട്ട

മുട്ടയില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്റെ തൊണ്ണൂറ് ശതമാനത്തില്‍ കൂടുതല്‍ ശരീരത്തിന് എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ കഴിയുന്നതാണ്

പ്രോട്ടീനുകളുടെ കലവറ; കഴിക്കാം ദിവസവും ഒരു മുട്ട
പ്രോട്ടീനുകളുടെ കലവറ; കഴിക്കാം ദിവസവും ഒരു മുട്ട

യര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീനുകളുടെയും മറ്റു പോഷകഘടകങ്ങളുടെയും ഒരു പ്രകൃതിദത്ത ഉറവിടമാണ് മുട്ട. ആരോഗ്യദായകമായതും സമീകൃതമായതുമായ ആഹാരത്തിൽ ഉൾപ്പെടേണ്ട പോഷകങ്ങൾ ബഹുഭൂരിപക്ഷവും അടങ്ങിയ ഉത്തമാഹാരമാണ്. മുട്ടയുടെ തനതായ പോഷക ഘടനയും, മിതമായ വിലയും, ലഭിക്കാനുള്ള സൗകര്യവും നോക്കുമ്പോള്‍, വളര്‍ന്നുവരുന്ന കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കു വരെ തങ്ങളുടെ പോഷകാവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ഒരു ഉത്തമ സമ്പൂര്‍ണ്ണ ഭക്ഷണമാണ് മുട്ട.

കോഴിമുട്ടയിൽ ജലാംശം, മാംസ്യം, കൊഴുപ്പ്, അന്നജം, ധാതുലവണങ്ങൾ എന്നിവയുടെ അളവ് യഥാക്രമം 76.1%, 12.6%, 9.5%, 0.7%, 1.1% എന്നിങ്ങനെയാണ്. മുട്ടയുടെ മഞ്ഞക്കരുവും വെള്ളയും മാംസ്യത്തിന്റെ സമ്യദ്ധമായ കലവറയാണ്. ശരാശരി 50 മുതൽ 55 ഗ്രാം വരെ തൂക്കമുള്ള ഒരു കോഴിമുട്ടയിൽ 6.3 ഗ്രാമോളം മാംസ്യം മാത്രമാണ്. മനുഷ്യശരീരത്തിന് ആവശ്യമായ അമിനോഅമ്ലങ്ങൾ എല്ലാം അടങ്ങിയിട്ടുള്ള ഐഡിയൽ പ്രോട്ടീൻ സ്രോതസ്സായാണ് മുട്ട പരിഗണിക്കപ്പെടുന്നത്.

Also Read: വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

മുട്ടയില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്റെ തൊണ്ണൂറ് ശതമാനത്തില്‍ കൂടുതല്‍ ശരീരത്തിന് എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ കഴിയുന്നതാണ്. ഇത് കാരണം പ്രോട്ടീന്‍ ജൈവ ലഭ്യത സ്‌കെയിലില്‍ മുട്ടയുടെ സ്ഥാനം വളരെ ഉയരത്തിലാണ്. കുട്ടികളില്‍ പ്രോട്ടീന്‍ വളര്‍ച്ചയ്ക്ക് വളരെ പ്രധാനമാണ്. മുതിര്‍ന്നവരില്‍ ലീന്‍ (Lean) ടിഷ്യു , രോഗപ്രതിരോധ ശേഷി എന്നിവ നിലനിര്‍ത്താനും പ്രോട്ടീന്‍ ഒരു പ്രധാന പങ്കു വഹിക്കുന്നു. ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോര്‍ വികാസത്തെ സഹായിക്കും. മുട്ടയുടെ വെള്ളയില്‍ (എഗ്ഗ് വൈറ്റ്) ചില ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീന്‍, റൈബോഫ്ലാവിന്‍, സെലിനിയം എന്നിവ അടങ്ങിയിരിക്കുമ്പോള്‍, മുട്ടയുടെ പോഷകഗുണത്തിന്റെ ഭൂരിഭാഗം മഞ്ഞക്കരുവിലാണ് (Yolk ) കാണപ്പെടുന്നത്.

Also Read: ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഈ ഏഴ് പച്ചക്കറികൾ ഇവയാണ്

ഒരു മുട്ടയുടെ വെള്ളയിൽ 4 ഗ്രാം പ്രോട്ടീനും ഒരു മുട്ടയുടെ മഞ്ഞക്കരു 6.64 ഗ്രാം പ്രോട്ടീനുമാണുള്ളത്. മുട്ടയിലെ പ്രോട്ടീൻ പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. മുട്ടയിൽ അടങ്ങിയിരിക്കുന്ന മറ്റൊരു പോഷകമാണ് വിറ്റാമിൻ എ. കാഴ്ചശക്തി കൂട്ടുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും ഈ പോഷകം സഹായിക്കും.

Top