ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് മുട്ട. ദിവസവും ഒരു മുട്ട കഴിക്കുന്നത് ഓർമ്മശക്തിക്കും തലച്ചോറിന്റെ വികാസത്തിനും സഹായിക്കും. പ്രോട്ടീൻ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങഡൾ അടങ്ങിയ ഭക്ഷണമാണ് മുട്ട. ഒരു മുട്ടയിൽ 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ ശരീരഭാരം നിയന്ത്രിക്കാനും പേശികൾ ബലപ്പെടാനും സഹായിക്കുന്നുണ്ട്. നോണ്‍ വെജ് ഗണത്തിലും വെജ് ഗണത്തിലുമെല്ലാം തന്നെ ഇതിനെ പെടുത്തുന്നുമുണ്ട്. പ്രോട്ടീനുകൾ കൊണ്ട് സമ്പന്നമായ മുട്ടകൾ ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്. സമീകൃതാഹാരം എന്ന ഗണത്തില്‍ പെടുത്താവുന്ന ഒന്നാണിത്.
ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന കോളിൻ എന്ന അവശ്യ പോഷകത്തിന്റെ ഏറ്റവും ഉയർന്ന അളവ് മുട്ടയിൽ അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും കാഴ്ചയെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ മുട്ടയിലുണ്ട്. പ്രായമായവരിൽ കണ്ട് വരുന്ന തിമിരത്തിന്റെയും മാക്യുലർ ഡീജനറേഷന്റെയും അപകടസാധ്യത കുറയ്ക്കുന്നതിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ പ്രധാന പങ്കാണ് വഹിക്കുന്നത്.
Also Read: ഓര്‍മ്മശക്തി വര്‍ധിപ്പിക്കാൻ ഈ പച്ചക്കറി മതി
ബീറ്റൈൻ, കോളിൻ എന്നിവയുൾപ്പെടെ ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്ന നിരവധി പോഷകങ്ങളാൽ സമ്പുഷ്ടമാണ് മുട്ട. ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി മുട്ടകൾ കഴിക്കുന്നത് പ്രയോജനകരമാണെന്ന് വിദഗ്ധർ പറയുന്നു. മുട്ടയിൽ സെലിനിയം, ഫോസ്ഫറസ്, അയൺ എന്നിങ്ങനെ ശീരരത്തിന് ആവശ്യമുള്ള നിരവധി ധാതുക്കൾ അടങ്ങിയിരിക്കുന്നു.
Also Read: ശരീരഭാരം നിയന്ത്രിച്ചു നിർത്താനും, ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും
മറ്റ് പല ഭക്ഷണങ്ങളുമായി ചേർത്ത് മുട്ട കഴിക്കാമെങ്കിലും, ശരീരഭാരം കുറയ്ക്കാനുള്ള യാത്രയ്ക്ക് ഗുണം ചെയ്യുന്ന ഭക്ഷണങ്ങളുമായി അവയെ ജോടിയാക്കുന്നതാണ് നല്ലത്. ഉദാഹരണത്തിന്, അധിക ഭാരം ഒഴിവാക്കാൻ ശ്രമിക്കുകയാണെങ്കിൽ പച്ചക്കറികൾ ഒരു മികച്ച തിരഞ്ഞെടുപ്പാണ്. ചീര, തക്കാളി, കാപ്സിക്കം പോലുള്ള ഫൈബർ അടങ്ങിയ ആരോഗ്യകരമായ പച്ചക്കറികളുടെ ഒപ്പം ചേർത്ത് മുട്ട കഴിക്കാം. മുട്ടയുടെ മഞ്ഞക്കരുവിൽ ലൂട്ടിൻ, സിയാക്‌സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് റെറ്റിനയ്ക്ക് ദോഷകരമാകുന്ന സൂര്യപ്രകാശത്തിൽ നിന്നും കണ്ണുകളെ സംരക്ഷിക്കാൻ സഹായിക്കുന്നു. മുട്ടയുടെ മഞ്ഞക്കരുവിൽ സെലിനിയം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നു.
മുട്ടയിലെ വിറ്റാമിൻ ഡി എല്ലുകളുടെ ആരോഗ്യം നിലനിർത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും വിഷാദരോഗം തടയാനും സഹായിക്കും. ബി വൈറ്റമിനുകളായ ജീവകം ബി 12, ബി 5, ബയോട്ടിൻ, റൈബോഫ്ലേവിൻ, തയാമിൻ, സെലനിയം എന്നിവയാൽ സമ്പുഷ്ടമാണ് മുട്ട. ഈ വൈറ്റമിനുകളെല്ലാം ചർമത്തിനും തലമുടിക്കും നഖങ്ങൾക്കും നല്ലതാണ്. ആരോഗ്യകരമായ നാഡീവ്യവസ്ഥയെയും തലച്ചോറിനെയും പിന്തുണയ്ക്കാൻ ആവശ്യമായ ബി-വിറ്റാമിനുകളുടെയും മോണോ-പോളിസാച്ചുറേറ്റഡ് കൊഴുപ്പുകളുടെയും മികച്ച ഉറവിടമാണ് മുട്ട. കോളിൻ മെമ്മറി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മുട്ടയിലെ പ്രോട്ടീൻ മാനസികാരോഗ്യത്തിന് സഹായകമാണ്.