ഗാസയിൽ 2 ദിവസത്തെ വെടിനിർത്തൽ നിർദേശിച്ച് ഈജിപ്ത്

പലസ്തീനിലെ സമാധാനശ്രമങ്ങളുടെ ഭാഗമായി ഖത്തറിനും യു.എസിനുമൊപ്പം ഈജിപ്തും മധ്യസ്ഥത വഹിച്ചിരുന്നു

ഗാസയിൽ 2 ദിവസത്തെ വെടിനിർത്തൽ നിർദേശിച്ച് ഈജിപ്ത്
ഗാസയിൽ 2 ദിവസത്തെ വെടിനിർത്തൽ നിർദേശിച്ച് ഈജിപ്ത്

കെയ്റോ: ഇസ്രയേൽ-ഹമാസ് യുദ്ധം തുടരവേ ഗാസയിൽ 2 ദിവസത്തെ വെടിനിർത്തൽ നിർദേശം മുന്നോട്ട് വച്ച് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി. ഹമാസിന്റെ പക്കലുള്ള നാല് ഇസ്രായേലി ബന്ദികളെ പലസ്തീൻ തടവുകാർക്ക് പകരമായി കൈമാറാമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവച്ചു.

ഗാസയിലേക്ക് സഹായം എത്തിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വഴിയൊരുക്കണമെന്നും അൾജീരിയൻ പ്രസിഡന്റ് അബ്ദുല്‍ മദ്ജിദ് ടെബൗണിനോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ അൽസീസി പറഞ്ഞു. ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങളിലാണ് അൽസീസി സർക്കാർ.

Also Read: ഇറാനിലെ വ്യോമാക്രമണം: വിമാനം പറത്തിയവരില്‍ വനിതാ പൈലറ്റുമാരും, ചിത്രങ്ങൾ പുറത്തുവിട്ട് ഐഡിഎഫ്

താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നു 10 ദിവസത്തിനുള്ളിൽ സ്ഥിരമായ വെടിനിർത്തൽ കരാറിലെത്തുന്നതിനായി ചർച്ചകൾ പുനഃരാരംഭിക്കണമെന്നും അൽസീസി വ്യക്തമാക്കി.

Also Read: ഇലോണ്‍ മസ്കും പണ്ട് നിയമവിരുദ്ധമായ കുടിയേറ്റം നടത്തിയെന്ന് ജോ ബൈഡൻ

പലസ്തീനിലെ സമാധാനശ്രമങ്ങളുടെ ഭാഗമായി ഖത്തറിനും യു.എസിനുമൊപ്പം ഈജിപ്തും മധ്യസ്ഥത വഹിച്ചിരുന്നു. രണ്ട് ദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നാൽ അത് ശാശ്വത വെടിനിർത്തലിനുള്ള ചർച്ചകളിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷ. അൽസീസിയുടെ നിർദേശത്തോട് ഇസ്രയേലോ ഹമാസോ പ്രതികരിച്ചിട്ടില്ല. എന്നാൽ നിർദേശങ്ങൾ ഹമാസ് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു പലസ്തീനീയൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പ്രതികരിച്ചു.

Top