ചില ഭക്ഷണങ്ങളിൽ ഉയർന്ന അളവിൽ പ്യൂരിനുകൾ കാണപ്പെടുന്നു. ഇത്തരം പ്യൂരിനുകൾവിഘടിപ്പിക്കുമ്പോൾ രൂപപ്പെടുന്ന മാലിന്യ വസ്തുവാണ് യൂറിക് ആസിഡ്. യൂറിക് ആസിഡ് തോത് ശരീരത്തിൽ ഉയരുമ്പോൾ അത് സന്ധികളിൽ കെട്ടികിടന്ന് ഗൗട്ട് എന്ന രോഗാവസ്ഥയ്ക്ക് കാരണമാവുകയും സന്ധിവേദനയുണ്ടാകുകയും ചെയ്യാം. വൃക്കകളിൽ കല്ലുകൾ രൂപപ്പെടുന്നതിനും യൂറിക് ആസിഡ് കാരണമാകാം. യൂറിക് ആസിഡ് തോത് കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്
രാവിലെ എഴുന്നേറ്റാൽ ഉടൻ ഒരു കപ്പ് കോഫി കുടിക്കുന്നത് യൂറിക് ആസിഡ് തോത് കുറയ്ക്കാൻ സഹായിക്കും. കോഫിയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ യൂറിക് ആസിഡിൻറെ ഉൽപ്പാദനത്തെ കുറയ്ക്കാൻ സഹായിക്കും.
രണ്ട്
ചില ഭക്ഷണങ്ങളിൽ ഉയർന്ന അളവിൽ പ്യൂരിനുകൾ അടങ്ങിയിട്ടുണ്ട്. ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കുമ്പോൾ, അത് യൂറിക്ആസിഡിൻ്റെ അളവ് ഗണ്യമായി കുറയുന്നു. അതിനാൽ ചുവന്ന മാംസം, കക്കയിറച്ചി, കടൽ ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. പകരം പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ പോലുള്ള കുറഞ്ഞ പ്യൂരിൻ ഓപ്ഷനുകൾ കഴിക്കുക.
മൂന്ന്
വിറ്റാമിൻ സി ധാരാളം അടങ്ങിയ ഓറഞ്ച് പോലെയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും യൂറിക് ആസിഡ് തോത് കുറയ്ക്കാൻ സഹായിക്കും.
നാല്
ശരീരഭാരം നിയന്ത്രിക്കുന്നതും യൂറിക് ആസിഡ് തോത് നിയന്ത്രിക്കാൻ സഹായിക്കും.
അഞ്ച്
യൂറിക് ആസിഡ് രക്തത്തിലേക്ക് ആഗീരണം ചെയ്യപ്പെടാനും ഇത് വഴി ശരീരത്തിൽ നിന്ന് അവ പുറന്തള്ളാനും നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്.
ആറ്
ചെറി പഴങ്ങളിൽ ആന്തോസയാനിനുകൾ എന്ന ആൻറി ഇൻഫ്ളമേറ്ററി വസ്തുക്കൾ അടങ്ങിയിരിക്കുന്നു.ഇത് ശരീരത്തിലെ യൂറിക് ആസിഡിനെ കുറയ്ക്കാൻ സഹായിക്കും.
ഏഴ്
ദിവസവും നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതും ശരീരത്തിലെ യൂറിക് ആസിഡിനെ കുറയ്ക്കാൻ സഹായിക്കും.
എട്ട്
പതിവായി വ്യായാമം ചെയ്യുന്നതും ശരീരത്തിലെ യൂറിക് ആസിഡിനെ കുറയ്ക്കാൻ സഹായിക്കും.