CMDRF

വെടിയേറ്റ എട്ടുവയസ്സുകാരൻ കൊല്ലപ്പെട്ടു; പ്രതി പിടിയിൽ

60 വയസ്സുള്ള വ്യക്തിയെ സംശയത്തെ തുടർന്ന് പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

വെടിയേറ്റ എട്ടുവയസ്സുകാരൻ കൊല്ലപ്പെട്ടു; പ്രതി പിടിയിൽ
വെടിയേറ്റ എട്ടുവയസ്സുകാരൻ കൊല്ലപ്പെട്ടു; പ്രതി പിടിയിൽ

കുംബ്രിയ: കൃഷിയിടത്തിൽ വച്ചു വെടിയേറ്റ എട്ടുവയസ്സുള്ള ആൺകുട്ടി മരിച്ചു. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 2.50 നാണ് കുംബ്രിയയിലെ വാർകോപ്പ് ഏരിയയിലെ ഏമർജൻസി സർവീസിൽ കുട്ടിക്ക് വെടിയേറ്റതായി വിവരം ലഭിച്ചത്.

തലയിലും മുഖത്തും ഗുരുതരമായി വെടിയേറ്റ് പരുക്കേറ്റ കുട്ടിയെ എയർ ആംബുലൻസിലാണ് ആശുപത്രിയിലെത്തിച്ചത്. പക്ഷേ രാത്രിയോടെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

Also Read: ലൈംഗികാതിക്രമം! സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

സംഭവസ്ഥലത്ത് നിന്നും പൊലീസ് തോക്ക് കണ്ടെടുത്തു. 60 വയസ്സുള്ള വ്യക്തിയെ സംശയത്തെ തുടർന്ന് പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Top