പാലക്കാട്: പോക്സോ കേസിൽ വയോധികന് 23 വർഷം കഠിനതടവും 1,10,000 രൂപ പിഴയും ചുമത്തി. നെല്ലിയാമ്പതി പാടഗിരി ലില്ലി ഡിവിഷനിൽ കല്യാണകുമാർ(61)നെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷിവിധിച്ചത്. 11 വയസുകാരിയെ കടത്തിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വിധി.
പിഴയടച്ചില്ലെങ്കിൽ ഏഴുമാസം അധികം കഠിനതടവ് അനുഭവിക്കണം. 2021 മാർച്ച് ഒന്നിനാണ് സംഭവം നടക്കുന്നത്. കാശ് തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.
Also Read: അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; വിധി ഇന്ന്
കേസിൽ 17 സാക്ഷികളെ വിസ്തരിച്ചാണ് പ്രോസിക്യൂഷൻ 37 രേഖകൾ സമർപ്പിച്ചത്. അന്നത്തെ പാടഗിരി ഇൻസ്പെക്ടർ ആയിരുന്ന എ. രമേഷാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.