CMDRF

ഹേമമാലിനിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ സുര്‍ജേവാലക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹേമമാലിനിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ സുര്‍ജേവാലക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍
ഹേമമാലിനിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ സുര്‍ജേവാലക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി: ബിജെപി എംപി ഹേമമാലിനിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ രണ്‍ദീപ് സുര്‍ജേവാലക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഹേമമാലിനിയെ പോലുള്ളവര്‍ക്ക് എം പി സ്ഥാനം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് സുര്‍ജേവാല നടത്തിയ പരാമര്‍ശമാണ് വിവാദമായത്. എന്തിനാണ് ജനങ്ങള്‍ എംപിയെയും എംഎല്‍എയും തിരഞ്ഞെടുക്കുന്നത്. ജനങ്ങളുടെ ആവശ്യങ്ങള്‍ എല്ലാം ചൂണ്ടികാണിക്കാനാണ്. അല്ലാതെ ഹേമമാലിനിയെ പോലെ ‘നക്കാന്‍’ വേണ്ടി അല്ല തിരഞ്ഞെടുത്തത് എന്നായിരുന്നു സുര്‍ജേവാലയുടെ പരാമര്‍ശം. സുര്‍ജേവാലയുടെ ഈ പരാമര്‍ശത്തിനെതിരെയാണ് ഇപ്പോള്‍ ബിജെപി നേതൃത്വം പരാതി നല്‍കിയിരിക്കുന്നത്.

എന്നാല്‍ ബിജെപി ഇത് തെറ്റായി വ്യാഖ്യാനിച്ച് വീഡിയോയിലെ ചില ഭാഗങ്ങള്‍ മാത്രം പ്രചരിപ്പിക്കുകയാണെന്നാണ് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാലയുടെ പ്രതികരണം. ഹേമമാലിനിയോട് എന്നും ബഹുമാനം മാത്രമാണ് ഉള്ളതെന്നും, പ്രധാന രാഷ്ട്രീയ നേതാവ് ധര്‍മേന്ദ്രയെ കല്യാണം കഴിച്ച ഹേമമാലിനി ഞങ്ങളുടെ മരുമകള്‍ ആണെന്നും സുര്‍ജേവാല പറഞ്ഞു.

പ്രശസ്തരായവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ മാത്രമേ എന്തെങ്കിലും നേടാനാകൂ എന്ന തോന്നല്‍ ഉള്ളതുകൊണ്ടാണ് ബിജെപിയിലെ പ്രശസ്തരായ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് വേട്ടയാടുന്നതെന്നും ബിജെപി നേതൃത്വം പറഞ്ഞു. മധുരയില്‍ നിന്ന് മൂന്നാം തവണയാണ് ഹേമമാലിനി എം പി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. മാത്രമല്ല സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് കോണ്‍ഗ്രസ് പഠിക്കണമെന്നും ബിജെപി നേതൃത്വം പറഞ്ഞു.

സ്ത്രീകള്‍ക്കെതിരെ ആദ്യമായല്ല കോണ്‍ഗ്രസ് മോശമായ പരാമര്‍ശങ്ങള്‍ ഉന്നയിക്കുന്നത്. സ്ത്രീകളുടെ പദവിപോലും നോക്കാതെയാണ് അവര്‍ക്കെതിരെ പരാമര്‍ശങ്ങള്‍ ഉന്നയിക്കുന്നത്. ഇതിനെല്ലാം ഉള്ള മറുപടി വോട്ടിലൂടെ ജനങ്ങള്‍ നല്‍കുമെന്നും ബിജെപി ആരോപിച്ചു. ബിജെപിയുടെ പരാതിയില്‍ ഈ മാസം 11 നകം മറുപടി നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top