CMDRF

രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള ആരോപണത്തില്‍ നടപടി: ശശി തരൂരിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്

രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള ആരോപണത്തില്‍ നടപടി: ശശി തരൂരിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്
രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള ആരോപണത്തില്‍ നടപടി: ശശി തരൂരിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. മതസംഘടനകള്‍ക്ക് പണം നല്‍കി രാജീവ് ചന്ദ്രശേഖര്‍ വോട്ട് പിടിക്കുന്നുവെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെതിരെ ശശി തരൂര്‍ ആരോപണം ഉന്നയിച്ചിരുന്നു. ആരോപണം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലയിരുത്തല്‍.

രാജീവ് ചന്ദ്രശേഖറിനെതിരെ തെളിവ് സമര്‍പ്പിക്കാന്‍ തരൂരിനായില്ലെന്നും കമ്മിഷന്‍ നിരീക്ഷിച്ചു. അതേസമയം, ശശി തരൂരിന്റെ ആരോപണം മതജാതി വികാരം ഉണര്‍ത്തുവെന്ന ബിജെപി വാദം തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. തരൂരിന്റെ ആരോപണത്തിനെതിരെ ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ലീഗല്‍ സെല്‍ കണ്‍വീനര്‍ ജെ.ആര്‍.പത്മകുമാറും എന്‍ഡിഎ തിരഞ്ഞെടുപ്പു കമ്മിറ്റി ജില്ലാ കണ്‍വീനര്‍ വി.വി.രാജേഷുമാണ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കിയത്.

Top