ഡല്‍ഹി: രാജ്യത്തെ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. ജമ്മു കാശ്മീര്‍ ,ഹരിയാന, ഝാര്‍ഖണ്ഡ് , മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ്. ജമ്മു കാശ്മീരില്‍ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായാണ് നടക്കുക. ആദ്യഘട്ടം സെപ്റ്റംബര്‍ 18 ന്, രണ്ടാംഘട്ടം സെപ്റ്റംബര്‍ 25 ന്, മൂന്നാം ഘട്ടം ഒക്ടോബര്‍1 ന്. ഒക്ടോബര്‍ 4നാണ് ജമ്മു കാശ്മീരില്‍ വോട്ടെണ്ണല്‍ . ഹരിയാനയില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് . ഒക്ടോബര്‍ 1നാണ് തിരഞ്ഞെടുപ്പ്. ഒക്ടോബര്‍ 4 ന് വോട്ടെണ്ണും.
അതേസമയം വേഗം തിരഞ്ഞെടുപ്പ് നടക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ജമ്മു കാശ്മീര്‍ ഹരിയാന എന്നിവിടങ്ങളില്‍ കമ്മീഷന്‍ സന്ദര്‍ശനം നടത്തി. കേരളത്തില്‍ വയനാട് പാലക്കാട് ചേലക്കര എന്നിവിടങ്ങളില്‍ ഉടന്‍ ഉപ തിരഞ്ഞെടുപ്പില്ലെന്നും കമ്മീഷന്‍ അറിയിച്ചു.