സൗ​ദി​യി​ൽ ഇനി പറക്കും കപ്പൽ വരും

സൗ​ദി​യി​ൽ ഇനി പറക്കും കപ്പൽ വരും
സൗ​ദി​യി​ൽ ഇനി പറക്കും കപ്പൽ വരും

റി​യാ​ദ്​: സൗ​ദി​യി​ൽ പ​റ​ക്കും ഇ​ല​ക്​​ട്രി​ക്​ ക​പ്പ​ലു​കൾ വരാൻ പോകുന്നു. അടുത്ത വർഷം മുതലാണ് പറക്കും കപ്പലുകൾ വരുക. വെ​ള്ള​ത്തി​ന്റെ മു​ക​ളി​ലൂ​ടെ പ​റ​ക്കാ​നും ക​ഴി​യു​ന്ന ക​പ്പ​ലു​ക​ൾ നി​യോ​മി​ലാ​ണ്​ പ​രീ​ക്ഷിക്കുക. എ​ട്ട്​ ക​പ്പ​ലു​ക​ളു​ടെ പ്രാ​രം​ഭ ബാ​ച്ച് സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് എ​ത്തി​ക്കുമെന്നാണ് സ്വീ​ഡി​ഷ് ക​മ്പ​നി​യാ​യ ‘കാ​ൻ​ഡ​ല’​യു​ടെ പ്ര​സ്താ​വ​ന. ക​പ്പ​ലു​ക​ളു​ടെ ആ​ദ്യ ബാ​ച്ച് 2025ലും 2026​​​ന്റെ തു​ട​ക്ക​ത്തി​ലും എ​ത്തി​ക്കും. കമ്പിയുടെ ഏറ്രവും വലിയ ഓർഡറാണിത്.

സാധാരണ ​ഗതാ​ഗത മാർ​ഗങ്ങളെക്കാളും ഓട്ടെറം പ്രത്യേകതയോടെയാണ് പറക്കും കപ്പലിന്റെ വരവ്. കാ​ൻ​ഡ​ല ബി-12 ​ക​പ്പ​ലു​ക​ളാ​ണ്​ നി​യോ​മി​ലെ സ​മു​ദ്ര​ഗ​താ​ഗ​ത ശൃം​ഖ​ല​യെ സേ​വി​ക്കു​ക. സീ​റോ-​എ​മി​ഷ​ൻ ജ​ല​ഗ​താ​ഗ​ത സം​വി​ധാ​നം ന​ൽ​കാ​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്‌​തി​രി​ക്കു​ന്ന ക​പ്പ​ലി​ൽ 20നും 30​നും ഇ​ട​യി​ൽ ആ​ളു​ക​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യും. പ​ര​മ്പ​രാ​ഗ​ത ഫെ​റി​ക​ളേ​ക്കാ​ൾ ചെ​റു​തും വേ​ഗ​മേ​റി​യ​തു​മാ​ണ്. ക​മ്പ്യൂ​ട്ട​ർ ഗൈ​ഡ​ഡ് അ​ണ്ട​ർ​വാ​ട്ട​ർ ചി​റ​കു​ക​ളോ​ട്​ കൂ​ടി​യ​താ​ണ്.

25 നോ​ട്ട് വേ​ഗ​വും ര​ണ്ട് മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ ചാ​ർ​ജി​ങ്​ ക്ഷ​മ​ത​യു​ള്ള​ കപ്പലിന് പ​ര​മ്പ​രാ​ഗ​ത ക​പ്പ​ലു​ക​ളേ​ക്കാ​ൾ 80 ശ​ത​മാ​നം കു​റ​വ് ഊ​ർ​ജം മതി. ഇ​ന്നു​വ​രെ​യു​ള്ള​തി​ൽ ഏ​റ്റ​വും വേ​ഗ​മേ​റി​യ​തും നീ​ള​മു​ള്ള​തു​മാ​യ ഇ​ല​ക്ട്രി​ക് പാ​സ​ഞ്ച​ർ ക​പ്പ​ൽ കൂ​ടി​യാ​ണ്. കാ​റ്റി​​ന്റെ​യും തി​ര​മാ​ല​ക​ളു​ടെ​യും സ​മ​യ​ങ്ങ​ളി​ൽ പോ​ലും സ്ഥി​ര​ത ഉ​റ​പ്പാ​ക്കാ​ൻ ഡി​ജി​റ്റ​ൽ ഫ്ലൈ​റ്റ് ക​ൺ​ട്രോ​ൾ സി​സ്​​റ്റം സെ​ക്ക​ൻ​ഡി​ൽ 100 ​​ത​വ​ണ ബാ​ല​ൻ​സ് ചെ​യ്യു​ന്നു.

Top