CMDRF

വൈദ്യുതി നിയന്ത്രണവും ഒഴിവായി; കെഎസ്ഇബിക്ക് 767.71 കോടി രൂപ അനുവദിച്ചു

വൈദ്യുതി നിയന്ത്രണവും ഒഴിവായി; കെഎസ്ഇബിക്ക് 767.71 കോടി രൂപ അനുവദിച്ചു
വൈദ്യുതി നിയന്ത്രണവും ഒഴിവായി; കെഎസ്ഇബിക്ക് 767.71 കോടി രൂപ അനുവദിച്ചു

കെഎസ്ഇബിക്ക് 767.71 കോടി രൂപ അനുവദിച്ചു. 2022-2023 ലെ നഷ്ടത്തിന്റെ 75 ശതമാനമാണ് സര്‍ക്കാര്‍ അനുവദിച്ചത്. വൈദ്യുതി നിയന്ത്രണവും ഒഴിവായി. അതേസമയം ഇന്ന് രാത്രി എട്ടരമുതല്‍ ഒമ്പതര വരെ ഭൗമ മണിക്കൂര്‍ ആചരിക്കാന്‍ ആഹ്വാനം ചെയ്ത് കെഎസ്ഇബി രംഗത്തെത്തി. അത്യാവശ്യമില്ലാത്ത എല്ലാ വൈദ്യുത വിളക്കും ഉപകരണങ്ങളും ഒരു മണിക്കൂര്‍ ഓഫ് ചെയ്യാനാണ് നിര്‍ദ്ദേശം. ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ ആരംഭിച്ച ഈ സംരംഭത്തില്‍ 190ല്‍പ്പരം ലോകരാഷ്ട്രങ്ങള്‍ ,സാധാരണയായി എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ച ഒരു മണിക്കൂര്‍ പ്രതീകാത്മകമായി വൈദ്യുതി വിളക്കുകള്‍ അണച്ച് പങ്കുചേരുന്നു.

ഈ വര്‍ഷം മാര്‍ച്ച് 23 ന് ഭൗമ മണിക്കൂര്‍ ആചരിക്കാനാണ് ആഹ്വാനം. കനത്ത ചൂടും വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്നതും കണക്കിലെടുത്ത് വലിയ പ്രസക്തിയാണ് ഇത്തവണത്തെ ഭൗമ മണിക്കൂര്‍ ആചരണത്തിന് ഉള്ളതെന്നും കെഎസ്ഇബി ഓര്‍മ്മിപ്പിക്കുന്നു.

Top