അട്ടപ്പാടിയിലെ 7 വിദൂര ആദിവാസി ഊരുകളില്‍ വൈദ്യുതി എത്തി

അട്ടപ്പാടിയിലെ 7 വിദൂര ആദിവാസി ഊരുകളില്‍ വൈദ്യുതി എത്തി
അട്ടപ്പാടിയിലെ 7 വിദൂര ആദിവാസി ഊരുകളില്‍ വൈദ്യുതി എത്തി

പാലക്കാട്: അട്ടപ്പാടിയിലെ 7 വിദൂര ആദിവാസി ഊരുകളില്‍ വൈദ്യുതിയെത്തിച്ചു. സോളാര്‍ ലൈറ്റിനെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസം. വൈദ്യുതി എത്തിച്ചത് 92 വീടുകളിലാണ്. 6.2 കോടി മുടക്കിയാണ് പദ്ധതി ആരംഭിച്ചത്.തടികുണ്ട്, മുരുകള, കിണറ്റുകര, പാലപ്പട, താഴെ ആനവായ്, മേലെ ആനവായ്, കടുകുമണ്ണ ഊരുകാരുടെ പതിറ്റാണ്ടുകളുടെ സ്വപ്നമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ചിണ്ടക്കിയില്‍ നിന്ന് 15 കിലോമീറ്റര്‍ മണ്ണിനടിയില്‍ കൂടി കേബിളിലൂടെയാണ് 11 കെ.വി വൈദ്യുതി ഊരുകളിലേക്ക് എത്തിച്ചിരിക്കുന്നത്.

വൈദ്യുതി കണക്ഷന്‍ നല്‍കി സ്വിച്ചിട്ടപ്പോള്‍ വെളിച്ചം തെളിഞ്ഞത് ഊരു വാസികളുടെ മുഖത്ത്. നാല് ട്രാന്‍സ്‌ഫോര്‍മറുകള്‍, 8547 മീറ്റര്‍ ലോ ടെന്‍ഷന്‍ എബിസി എന്നിവയാണ് വിതരണ ശൃംഖലയില്‍ ഉള്ളത്. 6.2 കോടിയുടെ പദ്ധതിയാണ് അട്ടപ്പാടിയിലെ ഊരുകളിലേക്ക് വൈദ്യുതി എത്തിക്കാനായി നടപ്പാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.92 വീടുകള്‍ക്ക് കണക്ഷണ നല്‍കിയതോടെ കഴിഞ്ഞ മാസം കേരളത്തില്‍ ഏറ്റവും അധികം വൈദ്യുതി കണക്ഷന്‍ നല്‍കിയ ഇലക്ട്രിക്കല്‍ സെക്ഷന്‍ എന്ന ബഹുമതി അഗളിക്ക് സ്വന്തമായി.

Top