CMDRF

ഒടുവിൽ അജ്മലിന്റെ വീട്ടില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു

ഒടുവിൽ അജ്മലിന്റെ വീട്ടില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു
ഒടുവിൽ അജ്മലിന്റെ വീട്ടില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു

കോഴിക്കോട് : തിരുവമ്പാടിയില്‍ സെക്ഷന്‍ ഓഫീസ് ആക്രമണത്തിന് പിന്നാലെ പ്രതിയുടെ വീട്ടിലെ കണക്ഷന്‍ വിച്ഛേദിച്ച പ്രശ്‌നത്തിന് പരിഹാരമായി. 30 മണിക്കൂറിലേറെ സമയം റസാഖിനെയും കുടുംബത്തിനെയും ഇരുട്ടിലാക്കിയ ശേഷമാണ് കളക്ടറുടെ നിര്‍ദേശപ്രകാരം വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിച്ചത്.

പോരാട്ടം വിജയം കണ്ടെന്നും എല്ലാവര്‍ക്കും നന്ദിയുണെന്നും അജ്മലിന്റെ പിതാവ് റസാഖ് മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാവര്‍ക്കും നന്ദി ഉണ്ടെന്ന് റസാഖിന്റെ ഭാര്യ മറിയം പറഞ്ഞു. കെഎസ്ഇബി ജീവനക്കാര്‍ക്കെതിരായി നല്‍കിയ പരാതിയുമായി മുന്നോട്ട് പോകുമെന്നും നിയമ പോരാട്ടം തുടരുമെന്നും മറിയം പ്രതികരിച്ചു.

Top