CMDRF

ഗുരുവായൂർ ആനക്കോട്ടയിൽ ആനയുടെ ആക്രമണം

വെള്ളവുമായി ആനയ്ക്ക് അടുത്തേക്ക് ചെന്ന ഉണ്ണികൃഷ്ണനെ കൊമ്പ് കൊണ്ട് ആന ആക്രമിക്കുകയായിരുന്നു.

ഗുരുവായൂർ ആനക്കോട്ടയിൽ ആനയുടെ ആക്രമണം
ഗുരുവായൂർ ആനക്കോട്ടയിൽ ആനയുടെ ആക്രമണം

തൃശൂര്‍: ഗുരുവായൂർ ആനക്കോട്ടയിൽ ആനയുടെ ആക്രമണത്തിൽ രണ്ടാം പാപ്പാന് പരിക്ക്. ഗോപീകൃഷ്ണൻ എന്ന ആനയുടെ ആക്രമണത്തിൽ കോട്ടപ്പടി സ്വദേശി ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്.

വെള്ളവുമായി ആനയ്ക്ക് അടുത്തേക്ക് ചെന്ന ഉണ്ണികൃഷ്ണനെ പെട്ടെന്ന് കൊമ്പ് കൊണ്ട് ആന ആക്രമിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഉണ്ണികൃഷ്ണനെ ചാവക്കട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Top