CMDRF

പരസ്പരം വെല്ലുവിളിച്ച് വെനിസ്വേലൻ പ്രസിഡന്റും മസ്കും

പരസ്പരം വെല്ലുവിളിച്ച് വെനിസ്വേലൻ പ്രസിഡന്റും മസ്കും
പരസ്പരം വെല്ലുവിളിച്ച് വെനിസ്വേലൻ പ്രസിഡന്റും മസ്കും

ന്യൂയോർക്: വെനിസ്വേലൻ പ്രസിഡന്റ് നിക്കളസ് മദൂറോയുടെ തിരഞ്ഞെടുപ്പ് വിജയംക്ര​മക്കേട് കാണിച്ചാണെന്ന മസ്ക് അദ്ദേഹം വെനി​സ്വേലയെ നാശത്തിലേക്ക് തള്ളിവിടുകയാണെന്നും കുറ്റപ്പെടുത്തി. ബസ് ഡ്രൈവറായിരുന്ന മദൂറോയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ചുവടുവെപ്പാണ് മസ്കിനെ ചൊടിപ്പിച്ചത്.

അതേസമയം, ‘സാമൂഹിക മാധ്യമങ്ങൾ ഒരു വിർച്വൽ യാഥാർഥ്യം സൃഷ്ടിക്കുന്നുണ്ട്. ആരാണ് ഈ വിർച്വൽ യാഥാർഥ്യങ്ങളെ നിയന്ത്രിക്കുന്നത്. തീർച്ചയായും നമ്മുടെ പുതിയ ശത്രുവായ ഇലോൺ മസ്ക് തന്നെ.​​ അദ്ദേഹമാണ് ഈ സംസാരം തുടങ്ങിവെച്ചത്. നിങ്ങൾ പോരാടാൻ തയാറാണോ? എങ്കിൽ തയാറെടുക്കൂ. തുറന്ന പോരാട്ടത്തിന് ഞാൻ തയാറാണ്. മസ്ക് നിങ്ങളെ ഞാൻ ഒട്ടും ഭയക്കുന്നില്ല. നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥലത്ത് ​വെച്ച് തുറന്ന പോരാട്ടത്തിന് ഒരുക്കമാണ്.”-എന്ന് മസ്കിനെതിരെ മറുപടിയുമായി മദൂറോ രം​ഗത്തെത്തി.

എന്നാൽ മദൂറോ വലിയ മനുഷ്യനാണെന്നും എങ്ങനെ പോരാടാമെന്ന് നന്നായി അറിയുമെന്നും അതിനാൽ ഇതൊരു യഥാർഥ പോരാട്ടമായിരിക്കുമെന്നും മറുപടിയായി മസ്ക് കുറിച്ചു. അതിനിടക്ക് ഫേസ്ബുക്ക് സ്ഥാപകൻ സക്കർബർഗിനെതിരെയും മസ്ക് എത്തി.

സക്ക് ചെറിയ മനുഷ്യനാണെന്നും അതിനാലാണ് വലിയ പോരാട്ടങ്ങൾക്ക് നിൽക്കാത്തതെന്നും മസ്ക് പരിഹസിച്ചു. ഈ പോരാട്ടത്തിൽ ഞാൻ വിജയിച്ചാൽ, വെനിസ്വേലയിലെ ഏകാധിപതി രാജിവെക്കണം. ഇനി മറിച്ചാണെങ്കിൽ, ഞാനദ്ദേഹത്തെ തീർത്തും സൗജന്യമായി ചൊവ്വയിലേക്ക് കൊണ്ടുപോകും.​​”-മസ്ക് മറുപടി നൽകി.

Top