CMDRF

ഇംഗ്ലീഷ് അറിയാമോ? എന്നാൽ മസ്കിന്റെ എ.ഐ സ്റ്റാർട്ടപ്പ് നിങ്ങൾക്കായി കാത്തിരിക്കുന്നു

ഭാഷ കൃത്യമായി മനസിലാകാൻ ട്യൂട്ടർമാർ ഇടക്കിടെ എ.ഐക്ക് പ്രത്യേക ടാസ്കുകളും നൽകിക്കൊണ്ടിരിക്കണം

ഇംഗ്ലീഷ് അറിയാമോ? എന്നാൽ മസ്കിന്റെ എ.ഐ സ്റ്റാർട്ടപ്പ് നിങ്ങൾക്കായി കാത്തിരിക്കുന്നു
ഇംഗ്ലീഷ് അറിയാമോ? എന്നാൽ മസ്കിന്റെ എ.ഐ സ്റ്റാർട്ടപ്പ് നിങ്ങൾക്കായി കാത്തിരിക്കുന്നു

ടെക് ഭീമൻ ഇലോൺ മസ്കിന്റെ കമ്പനിയിൽ ഒരു ജോലി, അത് മിക്ക ആളുകളുടെയും ഒരു സ്വപ്നമായിരിക്കും. എന്നാലിതാ ഇപ്പോൾ അതിനൊരു അവസരം നൽകുകയാണ് മസ്കിന്റെ എ.ഐ സ്റ്റാർട്ടപ്പായ എക്സ് എ.ഐ. ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയുന്നവർക്ക് ആണ് ഈ സുവർണാവസരം.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മണിക്കൂറിൽ 5000 രൂപ വരെ പ്രതിഫലം ലഭിക്കും. മറ്റ് ആനുകൂല്യങ്ങളുമുണ്ടാകും. ഡാറ്റയും ഫീഡ്ബാക്കും നൽകി എക്സ് എ.ഐയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കുകയാണ് ജോലി. ലിങ്ക്ഡ് ഇൻ വഴിയുള്ള നിയമനത്തിന്റെ ലക്ഷ്യം ശരിയായ വിവരങ്ങൾ ശരിയായ രീതിയിൽ നൽകാൻ എ.ഐയെ സഹായിക്കുകയാണ്.

Also Read: നാം പോകുന്നിടത്തെല്ലാം നമ്മെ പിന്തുടരുന്ന ലൊക്കേഷൻ ട്രാക്കിങ് സംവിധാനം

ഭാഷ കൃത്യമായി മനസിലാകാൻ ട്യൂട്ടർമാർ ഇടക്കിടെ എ.ഐക്ക് പ്രത്യേക ടാസ്കുകളും നൽകിക്കൊണ്ടിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ടാഴ്ചത്തെ പരിശീലനം നൽകും. അതിനു ശേഷം വീട്ടിലിരുന്ന് ജോലിചെയ്യാം. ഏതു സമയത്ത് ജോലി ചെയ്യണമെന്നതും തെരഞ്ഞെടുക്കപ്പെട്ടവർക്ക് സ്വയം തീരുമാനിക്കാം.

Top