ഡല്‍ഹി: ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം മാറ്റി ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്. എക്‌സിലൂടെ മസ്‌ക് തന്നെയാണ് ഈ കാര്യം അറിയിച്ചത്. ‘ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുക’യാണെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.
ടെസ്ല ഇലക്ട്രിക് കാറുകള്‍ രാജ്യത്ത് നിര്‍മ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിക്കാന്‍ നിശ്ചയിച്ചിരുന്ന കൂടികാഴ്ച്ചയാണ് മസ്‌ക് മാറ്റിവെച്ചത്. ഈ പദ്ധതി ഇന്ത്യയില്‍ കൊണ്ടു വരുമെന്ന് നേരത്തെ മസ്‌ക് അറിയിച്ചിരുന്നു.
എന്‍ട്രി-ലെവല്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഫാക്ടറി സ്ഥാപിക്കുന്നതിനായി ടെസ്ല ഇന്ത്യയില്‍ 2-3 ബില്യണ്‍ ഡോളര്‍ മുതല്‍ മുടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 25 ലക്ഷം രൂപ വിലവരുന്ന ഇലക്ട്രിക് കാറുകള്‍ ടെസ്ല ഇന്ത്യന്‍ വിപണിയില്‍ ഇറക്കുമെന്നാണ് കരുതപ്പെടുന്നത്. സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ഇന്ത്യയില്‍ കൊണ്ടുവരാനായി മസ്‌ക് കേന്ദ്രത്തിന്റെ റെഗുലേറ്ററി അനുമതിക്കായി കാത്തിരിക്കുകയാണ്.