ന്യൂയോര്‍ക്: തന്റെ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ലൈക്കുകള്‍ സ്വകാര്യമാക്കിയതിനു ശേഷം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ലൈക്കുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടെന്ന് ഇലോണ്‍ മസ്‌ക്. ട്രോളുകള്‍ ഒഴിവാക്കാനും ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനുമാണ് മസ്‌ക് ലൈക്കുകള്‍ ഡിഫോള്‍ട്ടായി മാറ്റി സ്വകാര്യമാക്കിയത്. ഈ മാറ്റത്തിനു ശേഷം എക്സില്‍ ഉപയോക്താക്കള്‍ക്ക് മറ്റ് ഉപയോക്താക്കള്‍ ലൈക്ക് ചെയ്ത പോസ്റ്റുകള്‍ കാണാന്‍ സാധിക്കില്ല.
എന്നാല്‍ ഉപയോക്താക്കള്‍ക്ക് അവര്‍ ഇഷ്ടപ്പെട്ട പോസ്റ്റുകള്‍ എപ്പോഴും കാണാനാകും. അതേ സമയം പോസ്റ്റ് ആരോണോ ഇട്ടത്,അയാള്‍ക്ക് അത് ആരൊക്കെ ലൈക്ക് ചെയ്തുവെന്ന് മനസിലാക്കാന്‍ സാധിക്കും. ഇങ്ങനെ ചെയ്തത് മൂലം ലൈക്കുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായെന്നാണ് മസ്‌ക് എക്സ് പോസ്റ്റില്‍ അഭിപ്രായപ്പെട്ടത്. പരസ്പരം ആക്രമണത്തിന് വിധേയരാകാതെ ആളുകളെ പോസ്റ്റുകള്‍ ലൈക്ക് ചെയ്യാന്‍ പുതിയ സംവിധാനം മൂലം സാധിക്കുമെന്നാണ് മസ്‌ക് കൂട്ടിച്ചേര്‍ത്തു.