മനുഷ്യന്റെ തലച്ചോറും കമ്പ്യൂട്ടറും തമ്മില്‍ ഒരു ആശയവിനിമയം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ് വികസിപ്പിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ 2016 ല്‍ ഇലോണ്‍ മസ്‌ക് സ്ഥാപിച്ച ഒരു ന്യൂറോ ടെക്‌നോളജി കമ്പനിയാണ് നുറോളിങ്ക് കോര്‍പറേഷന്‍. ആരോഗ്യ സംരക്ഷണം,ആശയവിനിമയം , ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ വിപ്ലവം സൃഷ്ട്ടിക്കാന്‍ ഈ ഒരു ടെക്‌നോളജിക് കഴിയും .
ഡ്രൈവിംഗ് അപകടത്തെ തുടര്‍ന്ന് തോളിനു താഴേക്ക് തളര്‍ന്ന 29 കാരനിലാണ് ആദ്യമായി ഹ്യൂമന്‍ നുറോളിങ്ക് പരീക്ഷണം നടത്തി വിജയിച്ചത് . തന്റെ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച സര്‍ജറി വളരെ ലളിതമായിരുന്നു എന്നും, ഒരു ദിവസം കൊണ്ടുതന്നെ താന്‍ ആശുപത്രി വിട്ടു എന്നും അദ്ദേഹം പറയുകയുണ്ടായി . ഈ യുവാവ് തന്റെ കമ്പ്യൂട്ടറിന്റെ കഴ്സര്‍ മനസ്സുകൊണ്ട് നിയന്ത്രിച്ചാണ് ചെസ്സ് കളിച്ചത്. അപകടം സംഭവിക്കുന്നതിനു മുന്‍പ് കളിച്ചുകൊണ്ടിരുന്ന സിവിലൈസേഷന്‍ 6 എന്ന ഗെയിം ന്യുറാലിങ്കിന്റെ സഹായത്തോടെ വീണ്ടും കളിക്കാനുള്ള കഴിവ് ലഭിച്ചെന്നും,തുടര്‍ച്ചയായ 8 മണിക്കൂര്‍ കളിയ്ക്കാന്‍ സാധിച്ചുവെന്നും ,നിലവിലുള്ള ടെക്‌നോളജിയില്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും താന്‍ അനുഭവിച്ച നേട്ടങ്ങള്‍ നിഷേദിക്കാനാവാത്തതാണെന്നും അദ്ദേഹം ലൈവില്‍ പറഞ്ഞു .
ന്യുറാലിങ്ക് കടന്നുവന്നിട്ടുള്ള വഴികള്‍ വളരെ പ്രധാനമാണ് .ഓഗസ്റ്റ് 2020 ല്‍ ന്യുറാലിങ്ക് ഇമ്പ്‌ലാന്റ് ചെയ്ത ഗട്രൂഡ് എന്ന പന്നിയില്‍ ഭക്ഷണം തേടി പോകുമ്പോഴേക്കും ബ്രൈനില്‍ നിന്നും സിഗ്‌നല്‍ ട്രാന്‍സ്മിറ് ചെയ്യുന്നത് ന്യുറാലിങ്ക് പ്രദര്‍ശിപ്പിച്ചിരുന്നു . പിന്നീട് ഏപ്രില്‍ 2021ല്‍ പേജര്‍ എന്ന് പേരിട്ട കുരങ്ങിനെ ജോയ് സ്റ്റിക് ഉപയോഗിച്ച് വീഡിയോ ഗെയിം കളിയ്ക്കാന്‍ പരിശീലിപ്പിക്കുകയും ഒപ്പമൊരു ഫ്രൂട് സ്മൂത്തി സമ്മാനമായി നല്‍കുകയും ചെയ്തു . ഇത്തരം കാര്യങ്ങള്‍ നടക്കുമ്പോള്‍ ഓരോ ചലനങ്ങളെയും നിയന്ത്രിക്കാന്‍ ഏതു ന്യൂറോണുകളാണ് ബ്രയിനില്‍ പ്രവര്‍ത്തിച്ചത് എന്നുള്ള വ്യക്തമായ വിവരങ്ങള്‍ ന്യുറാലിങ്ക് ഡിവൈസ് റെക്കോര്‍ഡ് ചെയ്യുകയും തുടര്‍ന്ന് ജോയ് സ്റ്റിക് എടുത്ത് മാറ്റി അതെ ഗെയിം മനസ്സുകൊണ്ട് മാത്രം നിയന്ത്രിക്കാന്‍ കുരങ്ങനെ വിട്ടു . അതായതു കുരങ്ങനെക്കൊണ്ട് മനസ്സുപയോഗിച്ചു മാത്രം ഗെയിം കളിപ്പിച്ചു . ഈ സമയത്തു തന്നെ ഇലോണ്‍ മസ്‌ക് പറഞ്ഞിരുന്നു വയ്യാത്ത ആളുകള്‍ക്കു അവരുടെ ഡിജിറ്റല്‍ സ്വാതന്ത്ര്യം തിരികെ നല്‍കുക ,ടെസ്റ്റു വഴി കൂടുതല്‍ എളുപ്പത്തില്‍ ആശയവിനിമയം നടത്തുക , ഫോട്ടോഗ്രഫിയിലൂടെയും ,വിഡിയോഗ്രാഫിയിലൂടെയുമെല്ലാം ക്രീയേറ്റിവിറ്റി പ്രകടിപ്പിക്കുക , വീഡിയോ ഗെയിം കളിക്കുക എന്നിവയൊക്കെയാണ് ഇവരുടെ ആദ്യപടി ലക്ഷ്യങ്ങള്‍. ശേഷം മാര്‍ച്ച് 2024 ല്‍ ന്യുറാലിങ്ക് അവരുടെ ഏറ്റവും മികവുറ്റ ഡെമോണ്‍സ്ട്രേഷനുമായി എത്തി . മുന്‍പ് ഇലോണ്‍ മസ്‌ക് പറഞ്ഞപോലെ ഗെയിം കളിക്കാനും ,എക്സില്‍ കയറി ഒരു പോസ്റ്റ് അപ്‌ഡേറ്റ് ചെയ്യാനുമുള്ള കഴിവ് ആ യുവാവിന് നേടികൊടുത്തിരിക്കുകയാണ് ന്യുറാലിങ്ക് . മാത്രവുമല്ല എല്ലാതവണത്തേയുംപോലെ മസ്‌ക് ഇത്തവണയും ഫ്യൂച്ചര്‍ പ്ലാന്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട് . കാഴ്ചയില്ലാത്തവര്‍ക് കാഴ്ച്ച നല്‍കുന്നതാണ് ന്യുറാലിങ്കിന്റെ അടുത്ത പ്രോഡക്റ്റ് എന്നാണ് അദ്ദേഹം പറഞ്ഞത് . വളരെയധികം ദ്ധിമുട്ടുള്ള ന്യൂറോളജിക്കല്‍ അവസ്ഥകളുടെ ചികിത്സയിലാണ് നിലവില്‍ ന്യുറാലിങ്ക് ശ്രെദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് .
എന്നാല്‍ ഇലോണ്‍ മസ്‌കിനെ സംബന്ധിച്ചിടത്തോളം തലച്ചോറിന്റെയും ,നട്ടെല്ലിന്റെയും പ്രേശ്‌നങ്ങള്‍ പരിഹരിക്കുകയെന്നത് ന്യുറാലിങ്കിന്റ ആദ്യപടി മാത്രമാണ് . മസ്‌കിന്റെ ദീഘകാല ലക്ഷ്യം ഹ്യൂമന്‍ എ ഐ സിംബയോസിസ് ആണ് . വളരെ വേഗത്തില്‍ ഒരു ഫോണുമായോ , കംപ്യൂട്ടറുമായോ ആശയവിനിമയം നടത്താന്‍ കഴിയും മാത്രമല്ല ഓര്‍മ്മകള്‍ സേവ് ചെയ്തു വെക്കാനും വീണ്ടും പ്ലേയ് ചെയ്യാനും കഴിയുമെന്നാണ് അദ്ദേഹം പറയുന്നത് മനുഷ്യരാശിയുടെ നിലനില്‍പ്പിനു തന്നെ വെല്ലുവിളിയാണ് എ ഐ എന്ന് മസ്‌ക് പണ്ടൊരിക്കല്‍ പറഞ്ഞിട്ടുണ്ടായിരുന്നു . എന്നാല്‍ ന്യുറാലിങ്ക് അവരുടെ ലക്ഷ്യത്തിലെത്തുന്നതോടെ എ ഐ അപകട സാധ്യതകളില്‍ നിന്നും മനുഷ്യരാശിയെ രക്ഷിക്കാന്‍ കഴിയുമെന്ന് മസ്‌ക് ഉറച്ചു വിശ്വസിക്കുന്നു . ഒരു സ്പീഷീസ് എന്ന നിലയില്‍ നമ്മളെ പിന്നില്‍ പോകാനുള്ള സാധ്യത കുറയുമെന്നും പറയുന്നു . ഹൈ ബാന്‍ഡ്വിഡ്ത്തിലുള്ള ബ്രെയിന്‍ ഇന്റര്‍ഫേസ് ഉപയോഗിച്ച് യഥാര്‍ത്ഥത്തില്‍ നമ്മള്‍ക് എ ഐ യുമായി ഒത്തുചേര്‍ന്നു പോകാന്‍ സാധിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട്. അതായത് എ ഐ യെ കണ്ട്രോള്‍ ചെയ്യുന്ന ഒരു ഹോസ്റ്റ് എന്ന നിലയില്‍ മനുഷ്യന് എത്താന്‍ കഴിയുമെന്നൊരു കോണ്‍സെപ്റ്റ് . നിലവിലെ സാഹചര്യത്തില്‍ ലക്ഷകണക്കിന് ഡോളറാണ് റിസേര്‍ച്ചിനായി ഈ ഒരു മേഖലയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു . മെഡിക്കല്‍ അഡ്വാന്‍സ്മെന്റ് , എന്‍ഹാന്‍സ് എബിലിറ്റീസ് , ആക്‌സിസിബിലിറ്റി , എന്നിവയാണ് ഇതിന്റെ പ്രധാനപ്പെട്ട ഗുണങ്ങള്‍ . അതുപോലെ തന്നെ പ്രൈവസി കണ്‍സേണ്‍സ് , സെക്യൂരിറ്റി റിസ്‌കുകള്‍ ,ഹെല്‍ത്ത് പ്രോബ്ലംസ് എന്നിവയാണ് ഇതിന്റെ നെഗറ്റിവ് സൈഡ് ആയി കാണുന്നത് . എങ്കിലും വരും കാലങ്ങളില്‍ ഇവയെ ഒഴിവാക്കാന്‍ കഴിയുമോ എന്നുള്ളതിനെക്കുറിച്ചു ആലോചിക്കേണ്ടിയിരിക്കുന്നു .