CMDRF

യാത്രക്കാർക്ക് മുന്നറിയിപ്പുമായി എമിറേറ്റ്സ് എയർലൈൻസ്

പരിശോധനയിൽ ഏതെങ്കിലും നിരോധിത വസ്തുക്കൾ ഉൾപ്പെട്ടതായി കണ്ടെത്തിയാൽ ഇവ ദുബൈ പൊലീസ് പിടിച്ചെടുക്കും

യാത്രക്കാർക്ക് മുന്നറിയിപ്പുമായി എമിറേറ്റ്സ് എയർലൈൻസ്
യാത്രക്കാർക്ക് മുന്നറിയിപ്പുമായി എമിറേറ്റ്സ് എയർലൈൻസ്

ദുബൈ: വോക്കി-ടോക്കികൾ, പേജറുകൾ എന്നിവ ബാഗേജിൽ കൊണ്ടുപോകരുതെന്ന മുന്നറിയിപ്പുമായി ദുബൈയുടെ എമിറേറ്റ്സ് എയർലൈൻസ്. നിരോധനം ചെക്ക് ഇൻ ബാഗേജുകൾക്കും ക്യാബിൻ ലഗേജുകൾക്കും ബാധകമാണ്.

പരിശോധനയിൽ ഏതെങ്കിലും നിരോധിത വസ്തുക്കൾ ഉൾപ്പെട്ടതായി കണ്ടെത്തിയാൽ ഇവ ദുബൈ പൊലീസ് പിടിച്ചെടുക്കും. എയർലൈൻ അധികൃതർ വെള്ളിയാഴ്ച പുറത്തിറക്കിയ ട്രാവൽ അപ്ഡേറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Top