ന്യൂഡൽഹി: വൈദ്യുത നിലയങ്ങളിൽ നിന്ന് സൾഫർ ഡയോക്‌സൈഡ് പുറന്തള്ളുന്നത് വായു മലിനീകരണത്തിന് കാരണമാകും. എന്നാലത് പൊതുജനാരോഗ്യത്തിന് പ്രശ്നമല്ലെന്ന വാദം പരിഹാസ്യമാണെന്ന് എം.പിയും മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായ ജയ്റാം രമേശ്.
കൽക്കരി ഉപയോഗിച്ചുള്ള പവർ പ്ലാന്റുകളിൽ സൾഫർ ബഹിർഗമനം കുറക്കുന്നതിനുള്ള ഉപകരണങ്ങൾ ഘടിപ്പിക്കുന്നത് നിർത്തിവെക്കാൻ നീതി ആയോഗ് നിർദ്ദേശിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തിൻറെ ഈ പരാമർശം.
ALSO READ: രാജേഷ് കുമാർ സിംഗ് ഐഎഎസ് ചുമതലയേറ്റു
ലോകത്തിലെ ഏറ്റവും വലിയ സൾഫർ ഡയോക്‌സൈഡ് പുറന്തള്ളുന്നത് ഇന്ത്യയാണെന്നും പവർ പ്ലാന്റുകളിൽ നിന്നുള്ള ബഹിർഗമനം വായു മലിനീകരണത്തിന് കാര്യമായ സംഭാവന നൽകിയെന്നും എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു.