മലയാള സിനിമാ പ്രേക്ഷകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ. ചിത്രത്തിന് സംഗീതസംവിധാനം നിർവഹിക്കുന്നത് ദീപക് ദേവ് ആണ്. ഇപ്പോഴിതാ ചിത്രത്തേക്കുറിച്ചും ഗാനങ്ങളെ ക്കുറിച്ചുമുള്ള ചില വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ദീപക് ദേവ്. ലൂസിഫറിൽ ചെയ്ത അതേ ശൈലിയിലല്ല എമ്പുരാനിലെ ഗാനങ്ങളെന്നും ആദ്യത്തെ ഗാനം ചെയ്ത് കഴിഞ്ഞെന്നും ദീപക് ദേവ് ഒരു പരുപാടിയിൽ പറയുകയുണ്ടായി.
ലൂസിഫർ ഇറങ്ങിയിട്ട് നാലഞ്ച് വർഷമായെന്നും ആ ചിത്രത്തിൽ ചെയ്ത അതേ ശൈലി എമ്പുരാനിൽ ചെയ്തിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനുകാരണം ഈ കാലത്തിനിടയിൽ ഇൻഡസ്ട്രിയിൽ സംഭവിച്ച ക്രമാനുഗതമായ മാറ്റങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാനെ ആളുകൾ കാണുന്നതെങ്കിലും സംഗീതം ലൂസിഫറിലുള്ളതുപോലെ ചെയ്താൽ ശരിയാവില്ലെന്നും ദീപക് ദേവ് പരാമർശിച്ചു.എമ്പുരാന് അതിന്റേതായ ഒരു സ്റ്റൈലുണ്ടാവുമെന്നും അത് കുറച്ച് ഹെവി ആയിരിക്കുമെന്നും തനിക്കിഷ്ടമുള്ളത് ചെയ്യാനാണ് പ്രിത്വിയും പറഞ്ഞതെന്നും ദീപക് ദേവ് കൂട്ടിച്ചേർത്തു.
ALSO READ: 100 കോടി കളക്ഷൻ നേടി എ.ആർ.എം.
എമ്പുരാന്റെ കാര്യത്തിൽ സ്പോട്ട് എഡിറ്റ് പതിപ്പ് കണ്ടപ്പോൾ തന്നെ താൻ ഞെട്ടിപ്പോയെന്നും അതിനുമേലെ മ്യൂസിക്കും ചെയ്ത് ഇതാണ് ഫൈനൽ സിനിമ എന്നുപറഞ്ഞാൽ ആരാണ് വിശ്വസിക്കുക എന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിൻറെ മറ്റു ചില വിശേഷങ്ങളും അദ്ദേഹം പങ്കുവെച്ചു.