CMDRF

എമ്പുരാന്‍’ ഡേ 44, വൈറലായി ചിത്രങ്ങള്‍

എമ്പുരാന്‍’ ഡേ 44, വൈറലായി ചിത്രങ്ങള്‍
എമ്പുരാന്‍’ ഡേ 44, വൈറലായി ചിത്രങ്ങള്‍

പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് മോഹന്‍ലാല്‍ നായകനാവുന്ന ‘എമ്പുരാന്‍’. ചിത്രത്തിന്റെ സെറ്റിലെ ഫോട്ടോകളാണ് പ്രേക്ഷകരെ ആവേശഭരിതരാക്കിയിരിക്കുന്നത്. ഗുജറാത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമയിടെ 44-ാം ദിവസത്തെ വന്‍ ക്യാമറ സന്നാഹത്തിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ചിത്രത്തിന്റെ ഏഴാമത്തെ ഷെഡ്യൂളാണ് ഇപ്പോള്‍ ഗുജറാത്തില്‍ നടക്കുന്നത്. സിനിമയിലെ ഏറെ നിര്‍ണായകമായ സീനുകള്‍ ഉള്‍പ്പെടുന്ന ഏറ്റവും വലിയ ഷെഡ്യൂളാണിത്. മോഹന്‍ലാല്‍, ടൊവിനോ തോമസ് എന്നിവരും ഉള്‍പ്പെടുന്നതാണ് ഷെഡ്യൂള്‍. ഇതിന് ശേഷം അബുദബിയിലായിരിക്കും അടുത്ത ഘട്ട ചിത്രീകരണം എന്നാണ് വിവരം.

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ എന്നിവരും എമ്പുരാനില്‍ പുതുതായി എത്തുന്നുണ്ട്. ആശീര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂരും ഒപ്പം രാജ്യത്തെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സുമാണ് എമ്പുരാന്റെ നിര്‍മ്മാണ പങ്കാളികള്‍. മുരളി ഗോപിയാണ് കഥയും തിരക്കഥയും. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, സായ് കുമാര്‍, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍, സച്ചിന്‍ ഖേദേക്കര്‍ തുടങ്ങിയ ലൂസിഫറിലെ നിര്‍ണായക വേഷങ്ങള്‍ ചെയ്ത താരങ്ങളും എമ്പുരാന്റെ ഭാഗമാണ്.

Top