CMDRF

ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ദന്ന ധർ വനത്തിൽ സുരക്ഷാസേനയുടെ തിരച്ചിൽ

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിന്ന് മെന്ധർ സെക്ടറിലെ നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ പൗരനെ ഇന്ത്യൻ സൈന്യം പിടികൂടി

ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ദന്ന ധർ വനത്തിൽ സുരക്ഷാസേനയുടെ തിരച്ചിൽ
ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ദന്ന ധർ വനത്തിൽ സുരക്ഷാസേനയുടെ തിരച്ചിൽ

കിഷ്ത്വാർ: ജമ്മുവിലെ കിഷ്ത്വാറിലെ ഛത്രൂ മേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഛത്രൂ പൊലീസ് സ്റ്റേഷന്‍റെ പരിധിയിലുള്ള ഗുരിനൽ ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരർക്കായുള്ള സുരക്ഷാസേനകളുടെ സംയുക്ത പരിശോധന ദന്ന ധർ വനത്തിൽ പുരോഗമിക്കുകയാണെന്നും ഇരുവിഭാഗങ്ങൾ തമ്മിൽ വെടിവെപ്പ് നടന്നതായും കിഷ്ത്വാർ പൊലീസ് എക്സിലൂടെ അറിയിച്ചു.

അതേസമയം, ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിന്ന് മെന്ധർ സെക്ടറിലെ നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ പൗരനെ ഇന്ത്യൻ സൈന്യം പിടികൂടി. പാക് അധീന കശ്മീരിലെ ടാരിനോട്ട് സ്വദേശിയായ ഹസ്സം ഷഹ്‌സാദിനെയാണ് (35) ഞായറാഴ്ച പുലർച്ചെ പിടികൂടിയത്.

Also Read: തിരുപ്പതി ലഡു വിവാദം; പ്രധാനമന്ത്രിക്ക് കത്തെഴുതി ജഗന്‍മോഹന്‍ റെഡ്ഡി

ഇന്ത്യൻ അതിർത്തിക്കുള്ളിൽ ബ്രാവോ ചെക്ക് ഏരിയക്കടുത്ത് ഒളിച്ചിരുന്ന ഇയാളെ പട്രോളിങ്ങിനിടെയാണ് കണ്ടെത്തിയത്. പ്രാഥമിക ചോദ്യംചെയ്യലിൽ, അശ്രദ്ധമായി നിയന്ത്രണരേഖ കടന്നെന്നാണ് ഇയാൾ മൊഴി നൽകിയത്. 1800 രൂപയുടെ പാക്കിസ്ഥാൻ കറൻസിയും തിരിച്ചറിയൽ കാർഡും രണ്ട് മൊബൈൽ സിം കാർഡുകളും കണ്ടെടുത്തു.

Top