CMDRF

കൃത്യമായി നടപ്പാക്കാന്‍ കഴിയാതെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍

എ​ൻ​ഫോ​ഴ്സ്മെൻറ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കാ​ൻ ക​ഴി​യാ​തെ വ​ന്നി​ട്ടും എ​ക്സെ​സ് ഡ്രൈ​വ​റു​ടെ സ്റ്റാ​ഫ് പാ​റ്റേ​ൺ പ​രി​ഷ്ക​രി​ക്കാ​ൻ വ​കു​പ്പ് അ​ധി​കൃ​ത​ർ താ​യാ​റാ​കു​ന്നി​ല്ല

കൃത്യമായി നടപ്പാക്കാന്‍ കഴിയാതെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍
കൃത്യമായി നടപ്പാക്കാന്‍ കഴിയാതെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍

ശാസ്താംകോട്ട: സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ ഉപയോഗവും വില്‍പനയും അനുദിനം വര്‍ധിച്ചിട്ടും നിയന്ത്രിക്കാന്‍ കഴിയാതെ എക്‌സൈസ് വകുപ്പ്. എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടപ്പാക്കാന്‍ കഴിയാതെ വന്നിട്ടും എക്‌സെസ് ഡ്രൈവറുടെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിക്കാന്‍ വകുപ്പ് അധികൃതര്‍ തയാറാകുന്നില്ല. മതിയായ ജീവനക്കാരില്ലാത്തത് മൂലം എക്‌സൈസ് പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുന്നതായി ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. വകുപ്പിന് കീഴിലുള്ള വാഹനങ്ങള്‍ക്ക് മതിയായ ഡ്രൈവര്‍മാര്‍ ഇല്ലാത്തതാണ് പ്രധാന കാരണം.

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന 90 ശതമാനം ക്രിമിനല്‍ കേസുകളും ലഹരിയുമായി ബന്ധപ്പെട്ടവയാണ്. ലഹരിക്കേസുകള്‍ ഇത്രമാത്രം വര്‍ധിച്ചിട്ടും ജനസംഖ്യാനുപാതികമായി സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിക്കാതെ പത്തോളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു എക്‌സൈസ് ഓഫിസാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ഡ്രൈവര്‍ പോസ്റ്റ് ക്രിയേഷനുള്ള ഫയല്‍ ധനവകുപ്പ് നിരാകരിക്കുന്നതാണ് ഈ അവസ്ഥക്ക് കാരണം.

എക്‌സൈസ് ഡ്രൈവര്‍ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നിട്ട് ഒരുവര്‍ഷമായെങ്കിലും ഇക്കാരണത്താല്‍ ഒന്നാംറാങ്ക് വാങ്ങിയ ഉദ്യോഗാര്‍ഥിക്കുപോലും ജോലികിട്ടാത്ത അവസ്ഥയാണ്. ചെലവുചുരുക്കല്‍ നയ ഭാഗമായി ഡ്രൈവര്‍ റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കാതെ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫുകളെക്കൊണ്ട് അധിക ഡ്യൂട്ടി ചെയ്യിക്കുന്നത് അധാര്‍മികവും ഉദ്യോഗാര്‍ഥികളോടുള്ള സര്‍ക്കാറിന്റെ അവഹേളനവുമാണെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.

റാങ്ക് ലിസ്റ്റില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ പ്രായപരിധി അവസാനിച്ചവരും ഇനി പി.എസ്.സി പരീക്ഷയെഴുതാന്‍ കഴിയാത്തവരുമാണ്. ഇതുമായി ബന്ധപ്പെട്ട് പലതവണ മന്ത്രിക്ക് നിവേദനം കൊടുത്തെങ്കിലും നിരാശയായിരുന്നു ഫലം. സര്‍ക്കാറിന്റെ ഇതുസംബസിച്ച പ്രവര്‍ത്തനങ്ങളെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഉദ്യോഗാര്‍ഥികള്‍.

Top