കൊച്ചി: മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തക്ക് നോട്ടീസയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. കഴിഞ്ഞദിവസം സിഎംആര്‍എല്‍ ഉദ്യോഗസ്ഥരോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഹാജരായില്ല. പിന്നാലെയാണ് ശശിധരന്‍ കര്‍ത്തക്ക് കൂടി ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്.
രേഖകളുമായി തിങ്കളാഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് ശശിധരന്‍ കര്‍ത്തയോട് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. സിഎംആര്‍എല്ലില്‍ നിന്ന് വിശദാംശങ്ങള്‍ ശേഖരിച്ചതിന് ശേഷം മാത്രമേ അന്വേഷണം മറ്റുള്ളവരിലേക്ക് നീളുകയുള്ളൂവെന്ന് ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇതിന് ശേഷം മാത്രമാകും മുഖ്യനമന്ത്രിയുടെ മകള്‍ വീണാ വിജയന്‍, എക്സാലോജിക് തുടങ്ങിയവര്‍ക്ക് നോട്ടീസ് അയക്കുക. ഫിനാന്‍സ് ചുമതല ഉള്ള ഉദ്യോഗസ്ഥനോട് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹാജരായിരുന്നില്ല. ഇവര്‍ക്ക് വീണ്ടും നോട്ടീസ് അയക്കും.