CMDRF

വനിതാ ടി20 ലോകകപ്പ്: ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് ജയം

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 21 റണ്‍സിന്റെ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്

വനിതാ ടി20 ലോകകപ്പ്: ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് ജയം
വനിതാ ടി20 ലോകകപ്പ്: ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് ജയം

ഷാര്‍ജ: വനിതാ ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് ജയം. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 21 റണ്‍സിന്റെ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സാണ് നേടിയത്. 41 റണ്‍സ് നേടിയ വ്യാറ്റ് ഹോഡ്ജാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ബാറ്റിംഗില്‍ ബംഗ്ലാദേശിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെടുക്കാനാണ് സാധിച്ചത്. ശോഭന മൊസ്താരി (44) പൊരുതിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് പിന്തുണ ലഭിച്ചില്ല.

ശോഭനയ്ക്ക് പുറമെ നിഗര്‍ സുല്‍ത്താന (15) മാത്രമാണ് രണ്ടക്കം കണ്ട മറ്റൊരു ബംഗ്ലാദേശ് താരം. ഷതി റാണി (7), ദിലാര അക്തര്‍ (6), ഷൊര്‍ന അക്തര്‍ (2), താജ് നെഹര്‍ (7), റുതു മോനി (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഫാത്തിമ ഖതുന്‍ (5), റെബേയ ഖാന്‍ (2) എന്നിവര്‍ പുറത്താവാതെ നിന്നു. ലിന്‍സി സ്മിത്ത്, ചാര്‍ലോട്ട് ഡീന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Top