കറുത്ത ആംബാന്‍ഡ് അണിഞ്ഞ് ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങള്‍

കറുത്ത ആംബാന്‍ഡ് അണിഞ്ഞ് ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങള്‍
കറുത്ത ആംബാന്‍ഡ് അണിഞ്ഞ് ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങള്‍

ഓള്‍ഡ് ട്രാഫോര്‍ഡ്: അന്തരിച്ച മുന്‍ ക്രിക്കറ്റ് താരം ഗ്രഹാം തോര്‍പ്പിനോടുള്ള ആദരസൂചകമായി കറുത്ത ആംബാന്‍ഡ് അണിഞ്ഞ് ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങള്‍. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ആണ് താരങ്ങള്‍ കറുത്ത ആംബാന്‍ഡ് അണിഞ്ഞ് ഗ്രൗണ്ടില്‍ എത്തിയത്. ഓഗസ്റ്റ് നാലിന് ഇംഗ്ലണ്ട് മുന്‍ താരം ഗ്രഹാം തോര്‍പ്പ് ട്രെയിന്‍ തട്ടിയാണ് മരിച്ചത്. കടുത്ത വിഷാദം ബാധിച്ച തോര്‍പ്പ് ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്ന് പിന്നീട് മുന്‍ താരത്തിന്റെ ഭാര്യ വെളിപ്പെടുത്തി.

ഇംഗ്ലണ്ട് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ടെസ്റ്റ് താരങ്ങളില്‍ ഒരാളായിരുന്നു തോര്‍പ്പ്. അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ 100 ടെസ്റ്റുകളും 82 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 16 സെഞ്ച്വറികള്‍ ഉള്‍പ്പെടെ ടെസ്റ്റില്‍ 6,744 റണ്‍സാണ് ഈ ഇടംകയ്യന്‍ നേടിയത്. 44.66 ആണ് ശരാശരി. ഏകദിനത്തില്‍ 2,380 റണ്‍സും താരം നേടിയിട്ടുണ്ട്.

Top