CMDRF

ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയവുമായി ഇംഗ്ലണ്ട്

186 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയവുമായി ഇംഗ്ലണ്ട് അഞ്ച് മത്സര പരമ്പരയില്‍ ഒപ്പമെത്തി

ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയവുമായി ഇംഗ്ലണ്ട്
ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയവുമായി ഇംഗ്ലണ്ട്

സ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ 186 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയവുമായി ഇംഗ്ലണ്ട് അഞ്ച് മത്സര പരമ്പരയില്‍ ഒപ്പമെത്തി(2-2). മഴ മൂലം 39 ഓവറായി വെട്ടിക്കുറച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെടുത്തപ്പോള്‍ ഓസ്ട്രേലിയ 24.4 ഓവറില്‍ 126 റണ്‍സിന് ഓള്‍ ഔട്ടായി.34 റണ്‍സെടുത്ത ട്രാവിസ് ഹെഡും 28 റണ്‍സെടുത്ത ക്യാപ്റ്റൻ മിച്ചല്‍ മാര്‍ഷും മാത്രമാണ് ഓസീസിനായി പൊരുതിയുള്ളു.

ഓപ്പണിംഗ് വിക്കറ്റില്‍ ഹെഡ്-മാര്‍ഷ് സഖ്യം 8.4 ഓവറില്‍ 68 റണ്‍സടിച്ചശേഷം 56 റണ്‍സെടുക്കുന്നതിനിടെ ഓസീസ് ഓള്‍ ഔട്ടായി. അലക്സ് ക്യാരി(13), ഷോണ്‍ ആബട്ട്(10) എന്നിവര്‍ മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്.സ്റ്റീവ് സ്മിത്ത്(5),ജോഷ് ഇംഗ്ലിസ്(8), മാര്‍നസ് ലാബുഷെയ്ൻ(4) ഗ്ലെന്‍ മാക്സവെല്‍(2) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി മാത്യു പോട്സ് നാലും ബ്രൈഡന്‍ കാഴ്സ് മൂന്നും ജോഫ്രആര്‍ച്ചര്‍ രണ്ടും വിക്കറ്റെടുത്തു.

Top