CMDRF

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ആസ്റ്റണ്‍ വില്ലയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ആസ്റ്റണ്‍ വില്ലയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ആസ്റ്റണ്‍ വില്ലയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി പോയിന്റ് ടേബിളില്‍ ലിവര്‍പൂളിന് ഒപ്പമെത്തി. എന്നാല്‍ ലൂട്ടണ്‍ ടൗണിനെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി ആഴ്‌സണല്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് എത്തി. ലിവര്‍പൂള്‍ ഇന്ന് ഷെഫീല്‍ഡ് യുണൈറ്റഡിനെ നേരിടുമ്പോള്‍ പോയിന്റ് ടേബിള്‍ വീണ്ടും മാറിമറിയും.

ആസ്റ്റണ്‍ വില്ലയ്‌ക്കെതിരെ 11-ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ സിറ്റി മുന്നിലെത്തി. റോഡ്രിയാണ് ആദ്യ ഗോള്‍ നേടിയത്. എങ്കിലും 20-ാം മിനിറ്റില്‍ വില്ല ഒപ്പമെത്തി. കൊളമ്പിയന്‍ താരം ജോണ്‍ ഡുറന്റെ ഗോളിലാണ് വില്ല ഒപ്പമെത്തിയത്. പിന്നെ സിറ്റിയുടെ വിജയം ഉറപ്പിച്ചത് ഫില്‍ ഫോഡന്റെ ഹാട്രിക് ആയിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ 46-ാം മിനിറ്റിലും 62, 69 മിനിറ്റുകളിലും ഫില്‍ ഫോഡന്‍ വല ചലിപ്പിച്ചു.

ലൂട്ടണ്‍ ടൗണിനെതിരെ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡിന്റെ ഗോളില്‍ ആഴ്‌സണല്‍ മുന്നിലെത്തി. പിന്നാലെ ലൂട്ടണ്‍ ടൗണ്‍ താരം ഡെയ്കി ഹാഷിയോകയുടെ സെല്‍ഫ് ഗോള്‍ ആഴ്‌സണലിന്റെ ലീഡ് ഉയര്‍ത്തി. 30 മത്സരങ്ങളില്‍ നിന്ന് ആഴ്‌സണലിന് 68 പോയിന്റും സിറ്റിക്ക് 67 പോയിന്റും ഉണ്ട്. ലിവര്‍പൂളിന് 29 മത്സരങ്ങളില്‍ നിന്നാണ് 67 പോയിന്റ്. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചെല്‍സിയെ നേരിടും.

Top