യുപിയിൽ പിഴ ചുമത്തിയതിൽ പ്രകോപിതനായ യുവാവ് സ്വന്തം വാഹനം കത്തിച്ചു

യുപിയിൽ പിഴ ചുമത്തിയതിൽ പ്രകോപിതനായ യുവാവ് സ്വന്തം വാഹനം കത്തിച്ചു
യുപിയിൽ പിഴ ചുമത്തിയതിൽ പ്രകോപിതനായ യുവാവ് സ്വന്തം വാഹനം കത്തിച്ചു

ബുലന്ദ്ഷഹർ: ട്രാഫിക് പൊലീസ് പിഴ ചുമത്തിയതിൽ പ്രകോപിതനായ യുവാവ് സ്വന്തം വാഹനം കത്തിച്ചു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ തിങ്കളാഴ്ചയാണ് സംഭവം. നോ പാർക്കിംഗ് ഏരിയയിൽ വാഹനം പാർക്ക് ചെയ്തതിന് ട്രാഫിക് പൊലീസുകാർ പിഴ ചുമത്തിയതിനെ തുടർന്ന് പ്രകോപിതനായ ടെമ്പോ ഡ്രൈവർ പൊലീസുമായുള്ള തർക്കത്തെ തുടർന്ന് തൻ്റെ വാഹനത്തിന് തീയിടുകയായിരുന്നു.

കഴിഞ്ഞ മാർച്ചിലാണ് യുവാവ് പുതിയ ടെമ്പോ വാങ്ങുന്നത്. ഈ ടെമ്പോയാണ് കത്തിച്ചത്. പൊലീസ് വിവരമറിയച്ചതിനെ തുടർന്ന് അഗ്നിശമന സേനയെത്തി തീയണക്കുകയായിരുന്നു. വാഹനം കത്തുന്നതിൻറെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്. സംഭവത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രക്ഷാബന്ധൻ പ്രമാണിച്ച് സുഗമമായ ഗതാഗതം ഉറപ്പാക്കാൻ വിവിധ സ്ഥലങ്ങളിൽ പൊലീസിനെ വിന്യസിച്ചിരുന്നു.

പഹാസു-ഖുർജ റോഡിൽ ലോഡിറക്കാത്ത ടെമ്പോ പാർക്ക് ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു. പാർക്ക് ചെയ്ത ടെമ്പോയെക്കുറിച്ച് വിവരമറിയിച്ചതിനെ തുടർന്ന് കരൂരി സ്റ്റേഷൻ ഇൻ-ചാർജ് അനധികൃത പാർക്കിങ്ങിന് പിഴ ചുമത്തുകയായിരുന്നു. തുടർന്ന് ഡ്രൈവർ വാഹനം മറ്റൊരിടത്തേക്ക് മാറ്റി തീയിട്ടു. കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ റോഡരികിൽ വാഹനം നിർത്തിയപ്പോഴാണ് പൊലീസ് പിഴ ചുമത്തിയതെന്നാണ് ഡ്രൈവറുടെ വാദം.

Top