പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു
പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു

തിരുവനന്തപുരം: പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു. പ്രതികൂല കാലാവസ്ഥ കാരണമാണ് വിലക്കെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. നാളെ മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള സന്ദര്‍ശനം നിരോധിച്ചെന്നാണ് അറിയിപ്പ്.

അതിനിടെ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുവാന്‍ തിരുവനന്തപുരം കളക്ട്രേറ്റ് ഗ്രൗണ്ട് ഫ്ളോറില്‍ കളക്ഷന്‍ സെന്റര്‍ തുറന്നു. ദുരിതബാധിതര്‍ക്ക് സഹായമായി സാധനങ്ങള്‍ വാങ്ങിയവര്‍ക്ക് കളക്ഷന്‍ സെന്ററില്‍ എത്തിക്കാം. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. പഴയ വസ്തുക്കള്‍ സ്വീകരിക്കില്ല. പുതുതായി ആരും ഒന്നും നിലവില്‍ വാങ്ങേണ്ടതില്ല. ആവശ്യം ഉണ്ടെങ്കില്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിക്കും. ഇപ്പോള്‍ പുനരധിവാസത്തിന് പ്രാധാന്യം നല്‍കുന്നതിനാല്‍ സംഭാവനകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനും കലക്ടര്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സംശയങ്ങളുണ്ടെങ്കില്‍ ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പറായ 1077 ല്‍ വിളിക്കാം.

Top