CMDRF

എല്ലാം വിശദമായി എഴുതാൻ ഇപി; ആത്മകഥ വരുന്നു

‘‘എല്ലാ കാര്യങ്ങളെക്കുറിച്ചും ആത്മകഥയിൽ പ്രതിപാദിക്കും. വിശദമായി എഴുതും’’

എല്ലാം വിശദമായി എഴുതാൻ ഇപി; ആത്മകഥ വരുന്നു
എല്ലാം വിശദമായി എഴുതാൻ ഇപി; ആത്മകഥ വരുന്നു

കണ്ണൂർ: എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നും പുറത്തുപോയതിനു പിന്നാലെ ആത്മകഥ എഴുതുമെന്നു പ്രഖ്യാപിച്ച് ഇ.പി. ജയരാജൻ. എഴുത്ത് പുരോഗമിക്കുകയാണ്. ആത്മകഥ അവസാനഘട്ടത്തിലാണെന്നും ഉടൻ പുറത്തിറക്കുമെന്നും ജയരാജൻ പറഞ്ഞു. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയും തുടർസംഭവങ്ങളുമെല്ലാം ആത്മകഥയിൽ തുറന്നെഴുതുമെന്നാണു ജയരാജന്റെ വെളിപ്പെടുത്തൽ.

ഇപ്പോൾ ഒന്നും പറയാനില്ലെന്നും എല്ലാം പിന്നീട് പറയാമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം ഇപി ജയരാജനെ പാർട്ടി നീക്കിയിരുന്നു.

Also Read: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെ പി.വി. അന്‍വര്‍

സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിൽ കടുത്ത വിമർശനമുണ്ടായതിന് പിന്നാലെയാണ് നടപടി. ടി.പി രാമകൃഷ്ണനാണ് ഇനി ഇടതുമുന്നണി കൺവീനർ.രാഷ്ട്രീയം വിടുമോ എന്നത് ഒരു ഘട്ടം കഴിയുമ്പോൾ പറയുമെന്നാണു ജയരാജൻ പറയുന്നത്.

‘‘എല്ലാ കാര്യങ്ങളെക്കുറിച്ചും ആത്മകഥയിൽ പ്രതിപാദിക്കും. വിശദമായി എഴുതും’’ – ഇ.പി. ജയരാജൻ പറഞ്ഞു. ആത്മകഥ പുറത്തിറക്കി ജയരാജൻ രാഷ്ട്രീയം വിടും എന്നും നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

Top