ഡല്‍ഹി : ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരായ ഹര്‍ജി തള്ളി സുപ്രീം കോടതി. രാഷ്ട്രീയ ലക്ഷ്യത്തോടുള്ള ഹര്‍ജിയെന്ന് വിലയിരുത്തിയാണ് ഹര്‍ജി തളളിയത്. ആരാണ് കേരളം ഭരിക്കുന്നതെന്ന് ചോദിച്ച ജസ്റ്റിസ് വിക്രം നാഥ്, നിങ്ങള്‍ കോണ്‍ഗ്രസാണോ സിപിഎം ആണോ എന്നും സര്‍ക്കാരിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകനോട് ചോദിച്ചു.