ആത്മകഥാ വിവാദത്തില്‍ അതൃപ്തിയറിയിച്ച് ഇ പി ജയരാജന്‍

പ്രസിദ്ധീകരണത്തിന് ഡിസി ബുക്സ്‌ ചോദിച്ചിട്ടുണ്ട്

ആത്മകഥാ വിവാദത്തില്‍ അതൃപ്തിയറിയിച്ച് ഇ പി ജയരാജന്‍
ആത്മകഥാ വിവാദത്തില്‍ അതൃപ്തിയറിയിച്ച് ഇ പി ജയരാജന്‍

തിരുവനന്തപുരം: ഡിസി ബുക്ക്‌സ് കാണിച്ചത് തെമ്മാടിത്തരമാണെന്നും ധിക്കാരമാണെന്നും ഇ പി ജയരാജന്‍. തന്റെ ആത്മകഥ വിവാദമായതിന് പിന്നാലെയാണ് ഇ പി ജയരാജൻ മറുപടിയുമായി രംഗത്തുവന്നത്.

ഇ പി ജയരാജൻ പറഞ്ഞത്

‘ഡിസി ബുക്സിന് ഞാന്‍ കൊടുത്തിട്ടില്ല. പ്രസിദ്ധീകരണത്തിന് ഡിസി ബുക്സ്‌ ചോദിച്ചിട്ടുണ്ട്, മാതൃഭൂമി ചോദിച്ചിട്ടുണ്ട്. മാതൃഭൂമിയുടെ ശശിയും ഞാനും തമ്മില്‍ നല്ല ബന്ധമാണ്. ആദ്യം പുസ്തകം എഴുതി കഴിയട്ടെ എന്നാണ് അവര്‍ക്ക് മറുപടി നല്‍കിയത്. എന്ത് തെമ്മാടിത്തരമാണ് കാണിച്ചത്. എന്ത് ധിക്കാരമാണ് കാണിക്കുന്നത് അതൊന്നും സമ്മതിക്കാന്‍ പോകുന്നില്ല, മാധ്യമങ്ങള്‍ക്ക് ഇതിലൊരു പങ്കുണ്ട്.’ ഇപി പറഞ്ഞു.

Top