ഇ പി ജയരാജനെ നീക്കി

ഇ പി - ജാവഡേക്കര്‍- ദല്ലാള്‍ കൂടിക്കാഴ്ച വിവാദത്തില്‍ ആണ് തീരുമാനം.

ഇ പി ജയരാജനെ നീക്കി
ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: ഇ പി ജയരാജനെ എല്‍ ഡി എഫ് കണ്‍വീനര്‍ പദവിയില്‍ നിന്ന് നീക്കി. സി പി എം സംസ്ഥാന സെക്രട്ടറിയറ്റിലാണ് തീരുമാനം. ഇ പി – ജാവഡേക്കര്‍ – ദല്ലാള്‍ കൂടിക്കാഴ്ച വിവാദത്തില്‍ ആണ് തീരുമാനം. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന് വിലയിരുത്തല്‍. പകരം ചുമതല ടി പി രാമകൃഷ്ണന്. നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ ഇപി കണ്ണൂരിലേക്ക് പോയി. മാധ്യമങ്ങള്‍ കാത്തുനിന്നെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല. ഒന്നും പറയാനില്ലെന്ന് മാത്രം പറഞ്ഞ് വീടിനകത്തേക്ക് കയറുകയായിരുന്നു.

പാപിയുടെ കൂടെ കൂടിയാൽ ശിവനും പാപി

ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കറിനെ ദല്ലാള്‍ നന്ദകുമാറിനൊപ്പം തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ സന്ദര്‍ശിച്ചതാണ് ഇപിക്ക് വിനയായയത്. ലോക്സഭ വോട്ടെടുപ്പ് ദിവസം തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ‘ഇ പി ജയരാജന്റെ പ്രകൃതം എല്ലാവര്‍ക്കും അറിയാലോ, എല്ലാവരുമായി കൂട്ടുകൂടും. നമ്മൂടെ നാട്ടില്‍ ഒരു ചൊല്ലുണ്ട്. പാപിയുമായി ശിവന്‍ കൂട്ടുകൂടിയാല്‍ ശിവനും പാപിയായി മാറും.

Also Read: മലപ്പുറം എസ്പിയെ മാറ്റണമെന്ന നിലപാട് സി.പി.എം ജില്ലാ ഘടകത്തിലും ശക്തം, പി.വി അൻവർ മുഖ്യമന്ത്രിയെ കാണും

കൂട്ടുകെട്ടുകളില്‍ ജാഗ്രതപുലര്‍ത്തണം. ഉറക്കം തെളിഞ്ഞാല്‍ ആരെ പറ്റിക്കാം എന്ന് ആലോചിക്കുന്ന ചിലരുണ്ട്. അത്തരം ആളുകളുമായി ഉള്ള ലോഹ്യം, അല്ലെങ്കില്‍ കൂട്ടുകെട്ട്, സൗഹൃദം എന്നിവ സാധാരണഗതിയില്‍ ശ്രദ്ധിക്കേണ്ടതാണ്. സഖാവ് ഇപി ജയരാജന്‍ ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്താറില്ലെന്ന് നേരത്തെയുള്ള അനുഭവമാണ്. ഇത്തരം ആളുകളുമായുള്ള കൂട്ടുകെട്ടുകളില്‍ ഇപി ജയരാജന്‍ ശ്രദ്ധിക്കണമെന്നായിരുന്നു അന്നത്തെ പിണറായിയുടെ പ്രതികരണം.

Top