ഇ.പി ജയരാജന്‍ കണ്‍വീനര്‍ സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസന്‍. ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറുമായുള്ള ജയരാജന്റെ കൂടിക്കാഴ്ചയെ മുഖ്യമന്തിക്ക് തള്ളിപ്പറയേണ്ടി വന്നത് സിപിഐഎം – ബിജെപി ഡീല്‍ പുറത്തു വന്നതിന്റെ ജാള്യം മറയ്ക്കാനാണ്. നല്ല കമ്യൂണിസ്റ്റുകാരന്‍ എന്ന് മുഖ്യമന്ത്രി തന്നെ വിശേഷിപ്പിച്ചിട്ടുള്ള ജയരാജനില്‍ മുഖ്യമന്ത്രിക്ക് വിശ്വാസം നഷ്ടപ്പെട്ടു. കടിച്ചു തുങ്ങാതെ രാജി വയ്ക്കുന്നതാണ് അദ്ദേഹത്തിനും അഭികാമ്യമെന്ന് എം എം ഹസന്‍ പറഞ്ഞു.
കേരളത്തില്‍ സിപിഐഎം – ബിജെപി ഡീലിന്റെ സൂത്രധാരകന്‍ ജയരാജനാണ്. മുഖ്യമന്ത്രിയുടെ വ്യക്തമായ നിര്‍ദേശപ്രകാരമാണ് ദീര്‍ഘകാലമായി ചര്‍ച്ച നടക്കുന്നതെന്നും ഹസന്‍ പറഞ്ഞു. കേരളത്തില്‍ യുഡിഎഫ് തരഗമാണെന്നും മോദിക്കും പിണറായിക്കുമെതിരേ ജനവികാരം ആളിക്കത്തുകയാണെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.