തിരുവനന്തപുരം: പാലക്കാട് എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി സരിന് വേണ്ടി പ്രചാരണം നടത്താന്‍ ഇ പി ജയരാജന് ഇന്ന് പാലക്കാടെത്തും. സിപിഎം നിര്‍ദ്ദേശപ്രകാരമാണ് ഇപി ജയരാജന് പാലക്കാടെത്തുന്നത്. ആത്മകഥയിലെ സരിന് എതിരായ പരാമര്‍ശത്തിന് പിന്നാലെയാണ് സിപിഎം നീക്കം. വൈകിട്ട് അഞ്ചുമണിക്ക് മുനിസിപ്പല്‍ ബസ്റ്റാന്‍ഡില്‍ പൊതുയോഗത്തില്‍ ഇപി ജയരാജന് സംസാരിക്കും.പുസ്തകത്തിന്റെ ഉള്ളടക്കം തള്ളിയ ഇപി ഡിജിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
Also Read: ഇപി പറയുന്നത് സത്യമെങ്കിൽ ഡി.സി ബുക്സ് ഉടമ അകത്താകും, മറിച്ചാണെങ്കിൽ ഇപി പുറത്താകും
ഇപി ജയരാജന്റെ ആത്മകഥയിലെ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിന് രംഗത്തെത്തുകയും ചെയ്തു. പുറത്ത് വന്ന പ്രസ്താവനകള്‍ ഇപി ജയരാജന് നിഷേധിച്ചു എന്നാണ് മനസിലാക്കുന്നതെന്ന് പി സരിന് പറയുന്നു. ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു എന്നാണ് മനസിലാക്കുന്നതെന്ന് സരിന് പ്രതികരിച്ചു. ഏതെങ്കിലും തെറ്റിധാരണയുടെ പേരില്‍ തനിക്കെതിരെ പരാമര്‍ശം ഉണ്ടായെങ്കില്‍ അത് പരിശോധിക്കാമെന്ന് സരിന് വ്യക്തമാക്കി.