CMDRF

സംസ്ഥാനത്ത് വിഷുച്ചന്തകള്‍ ഇന്ന് ആരംഭിക്കും; ചട്ടലംഘനം കണ്ടെത്തിയാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാമെന്ന് കോടതി

സംസ്ഥാനത്ത് വിഷുച്ചന്തകള്‍ ഇന്ന് ആരംഭിക്കും. ഈ മാസം 18 വരെയാണ് ചന്തകള്‍ നടക്കുക. താലൂക്ക് തലത്തില്‍ ഉള്‍പ്പെടെ ചന്തകള്‍ പ്രവര്‍ത്തിക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാരിന് റംസാന്‍ – വിഷു ചന്തകള്‍ നടത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിരുന്നില്ല.

തുടര്‍ന്ന് കണ്‍സ്യൂമര്‍ഫെഡ് ഹൈക്കോടതിയെ സമീപച്ചതോടെയാണ് ഇന്നലെ അനുകൂല തീരുമാനം ഉണ്ടായത്. ചന്ത നടത്താനുള്ള അനുമതി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ചട്ടലംഘനം കണ്ടെത്തിയാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പൂര്‍ണ്ണമായി ഇടപെടാമെന്നും കോടതി ഇന്നലെ വ്യക്തമാക്കി.

Top