CMDRF

എം എസ് ധോണിക്ക് പരിക്കുണ്ടെന്ന് സ്ഥിരീകരിച്ച് എറിക് സിമണ്‍സ്

എം എസ് ധോണിക്ക് പരിക്കുണ്ടെന്ന് സ്ഥിരീകരിച്ച് എറിക് സിമണ്‍സ്
എം എസ് ധോണിക്ക് പരിക്കുണ്ടെന്ന് സ്ഥിരീകരിച്ച് എറിക് സിമണ്‍സ്

ചെന്നൈ: ഐപിഎല്ലില്‍ മറ്റൊരു തകര്‍പ്പന്‍ പ്രകടനം നടത്തയിരിക്കുയാണ് മഹേന്ദ്ര സിംഗ് ധോണി. നാല് പന്ത് നേരിട്ട ധോണി 20 റണ്‍സുമായി പുറത്താകാതെ നിന്നു. മൂന്ന് സിക്‌സ് ഉള്‍പ്പെടയാണ് സൂപ്പര്‍ താരത്തിന്റെ ഇന്നിംഗ്‌സ്. അതിനിടെ ചെന്നൈ ആരാധകരെ നിരാശപ്പെടുത്തുന്ന ഒരു വാര്‍ത്തയും പുറത്തുവന്നിരിക്കുകയാണ്. എം എസ് ധോണിക്ക് പരിക്കുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ചെന്നൈ ബൗളിംഗ് പരിശീലകന്‍ എറിക് സിമണ്‍സ്.

ധോണിയുടെ പരിക്കില്‍ ചെന്നൈ ക്യാമ്പിന് ആശങ്കയുണ്ട്. അയാള്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്. പരിക്കിനെ അവഗണിച്ചും ടീമിനൊപ്പം തുടരാനുള്ള മാനസിക കരുത്ത് ധോണിക്കുണ്ട്. അതുകൊണ്ടാണ് കളിക്കളത്തിലേക്ക് ധൈര്യപൂര്‍വ്വം എത്താന്‍ ധോണിക്ക് കഴിയുന്നതെന്നും എറിക് സിമണ്‍സ് വ്യക്തമാക്കി.

എല്ലാവര്‍ക്കും ധോണിയുടെ പരിക്കിനെപ്പറ്റി അറിയാനാണ് താല്‍പ്പര്യം. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ മനുഷ്യനാണ് ധോണി. എത്രമാത്രം വേദനയോടെയാണ് ധോണി കളത്തിലെത്തുന്നതെന്ന് തനിക്ക് അറിയില്ല. പക്ഷേ പരിക്കുണ്ടെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം തുടരാനാണ് ധോണി ആഗ്രഹിക്കുന്നതെന്നും ചെന്നൈ ബൗളിംഗ് പരിശീലകന്‍ പറഞ്ഞു.

Top