മെട്രോ നഗരമെന്നാണ് പേര് എന്നാല്‍ വേനല്‍ മഴയ്ക്ക് തന്നെ കുളമായി മാറിയിരിക്കുകയാണ് എറണാകുളം ,ജില്ലയിലെ പല നഗരപ്രദേശങ്ങളും. 2018 മുതല്‍ ആവര്‍ത്തിക്കുന്ന മഴയും കൂടെ വരുന്ന പ്രളയവും ഇത്രത്തോളം നാശനഷ്ടം വരുത്തിയിട്ടും അധികൃതര്‍ക്ക് യാതൊരു വിധ ഉത്തരവാദിത്യവും ഇല്ല, വേനല്‍ മഴ കടുത്തതോടെ പല പ്രേദേശങ്ങളും വെള്ളത്തിന് അടിയില്‍ ആയ സാഹചര്യമാണ്, ഈ സ്ഥിതി തുടരുകയാണെങ്കില്‍ വരുന്ന കാലവര്‍ഷത്തെ എങ്ങനെ അതിജീവിക്കുമെന്നത് ചോദ്യ ചിഹ്നമായി മാറുന്നുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രളയ മുന്നറിയിപ്പ് കൊടുത്തിട്ടും കൃത്യമായ രീതിയില്‍ വെള്ള കെട്ട് ഒഴിവാക്കാന്‍ ഉള്ള നടപടിയൊന്നും ഉണ്ടായില്ല. മഴ പെയ്ത് ജനങ്ങള്‍ ദുരിതത്തിലാണ് എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ മാത്രമാണ് അവര്‍ അതിനുള്ള പരിഹാരത്തെ കുറിച്ചു ആലോചിക്കുന്നത് തന്നെ.
പ്രാഥമിക കാര്യങ്ങള്‍ ആയ ഓടകള്‍ ചെളി നീക്കി നീര് ഒഴുക്ക് സുഗമമാക്കാന്‍ ശ്രെമിച്ചിട്ടില്ല ,തോടുകളും കാനകളും വേസ്റ്റ് കെട്ടി കിടന്ന് അതില്‍ നിന്നുള്ള അഴുക്ക് വെള്ളം റോഡിലെ വെള്ളത്തില്‍ കലര്‍ന്ന് പല തരത്തിലെ പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാവുന്നു, വേനല്‍ കാലത്തു തന്നെ കൃത്യമായ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഈ അവസ്ഥ വരില്ലായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ ഓപ്പറേഷന്‍ ‘ബ്രേക്ക് ത്രൂ’ ഫലം കണ്ടതായി തോന്നുന്നില്ല.
കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ സ്ഥാപനങ്ങള്‍ക്ക് അകത്തു വരെ വെള്ളം കയറി, റോഡ് ഏതാ തോട് ഏതാ എന്ന് മനസിലാക്കാന്‍ കഴിയാത്ത വിധമാണ് വെള്ളക്കെട്ട്. കടകളിലേക്കും മറ്റും ഓടകളില്‍ നിന്ന് കവിഞ്ഞെഴുക്കുന്ന വെള്ളമെത്തി ആളുകളെ വലയ്ക്കുന്നു , ksrtc ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായ വെള്ളക്കെട്ടില്‍ യാത്രക്കാര്‍ ദുരിതത്തില്‍ ആവുന്നു ,ഇരുചക്ര വാഹനങ്ങളും കാറുകളും ഉള്‍പ്പെടെ തകരാറിലായി ഈ ദുരിതങ്ങള്‍ക്ക് എന്നു അറുതി വരും എന്നാണ് പൊതു ജനങ്ങള്‍ ചോദിക്കുന്നത്, പരാതികള്‍ കാറ്റില്‍ പറത്തുകയാണ് കൊച്ചിന്‍ കോര്‍പറേഷന്‍. ജനങ്ങള്‍ ഇത്രത്തോളം മോശമായ സാഹചര്യത്തിലൂടെ കടന്ന് പോവുമ്പോഴും മൗനം പാലിക്കാന്‍ അധികാരികള്‍ക്ക് എങ്ങനെയാണ് സാധിക്കുന്നത് എന്നാണ് മനസിലാവാത്തത്. വരാനിരിക്കുന്ന കാലവര്‍ഷത്തെ ഇത്‌പോലെ ആണ് വരവേല്‍ക്കുന്നതെങ്കില്‍ ദുരന്തങ്ങള്‍ ചെറുതായിരിക്കില്ല.