CMDRF

ചന്ദ്രോപരിതലത്തിലും ഒരു ഉപ​ഗ്രഹ ശൃംഖല; സ്വപ്ന പദ്ധതിയുമായി യൂറോപ്യൻ സ്പേസ് ഏജൻസി

അഞ്ച് ഉപഗ്രഹങ്ങൾ അടങ്ങുന്നതായിരിക്കും മൂൺലൈറ്റ് ശൃംഖല

ചന്ദ്രോപരിതലത്തിലും ഒരു ഉപ​ഗ്രഹ ശൃംഖല; സ്വപ്ന പദ്ധതിയുമായി യൂറോപ്യൻ സ്പേസ് ഏജൻസി
ചന്ദ്രോപരിതലത്തിലും ഒരു ഉപ​ഗ്രഹ ശൃംഖല; സ്വപ്ന പദ്ധതിയുമായി യൂറോപ്യൻ സ്പേസ് ഏജൻസി

ന്യൂഡൽഹി: മൂൺലൈറ്റ് ലൂണാർ കമ്മ്യൂണിക്കേഷൻസ് ആൻഡ് നാവിഗേഷൻ സർവീസസ് (എൽസിഎൻഎസ്) ന് തുടക്കമിട്ട് യൂറോപ്യൻ സ്പേസ് ഏജൻസി. ചന്ദ്രനിലെ ഭാവിദൗത്യങ്ങൾക്കുള്ള പ്രവർത്തന ചെലവ് കുറയ്ക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്നും യൂറോപ്യൻ സ്പേസ് ഏജൻസി പ്രതീക്ഷിക്കുന്നു. സാറ്റ്ലൈറ്റ് നാവിഗേഷൻ, വീഡിയോ കോൺഫറൻസിങ്, ഡാറ്റാ ഷെയറിങ് മുതലായ അവശ്യ സേവനങ്ങൾ ഭൂമിയിലേതുപോലെ ചന്ദ്രോപരിതലത്തിലും തടസ്സമില്ലാതെ ഒരു ഉപ​ഗ്രഹ ശൃംഖല ഒരുക്കുകയാണ് മൂൺലൈറ്റ് പദ്ധതിയുടെ ലക്ഷ്യം.

ചന്ദ്രനിലെ ലാൻഡിങ്ങുകളുടെ കൃത്യത ഉറപ്പാക്കുക, ഭൂമിക്കും ചന്ദ്രനും ഇടയിൽ വേ​ഗതയേറിയ ആശയവിനിമയ ശൃംഖല സ്ഥാപിക്കുക, ചന്ദ്രോപരിതലത്തിലെ സഞ്ചാരം സു​ഗമമാക്കുക എന്നിവയും പദ്ധതിയുടെ ഭാ​ഗമാണ്. ചന്ദ്രനിലെ ഭാവിദൗത്യങ്ങൾക്കുള്ള പ്രവർത്തന ചെലവ് കുറയ്ക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്നും യൂറോപ്യൻ സ്പേസ് ഏജൻസി പ്രതീക്ഷിക്കുന്നു.

Also Read: കിടിലന്‍ ഫീച്ചറുമായി യൂട്യൂബ്

ഒക്ടോബർ 15-ന് ഇൻറർനാഷണൽ ആസ്ട്രോനോട്ടിക്കൽ കോൺ​ഗ്രസിലാണ് പദ്ധതി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്. അടുത്ത 20 വർഷത്തേയ്ക്കുള്ള ചാന്ദ്രപദ്ധതികൾക്ക് മൂൺലെെറ്റ് ​ഗുണകരമാകുമെന്ന പ്രതീക്ഷയും യൂറോപ്യൻ സ്പേസ് ഏജൻസി പങ്കുവെച്ചു. പദ്ധതിയുടെ ആദ്യപടിയായി 2026 ലൂണാർ പാത്ത് ഫെെൻഡർ വിക്ഷേപിക്കും. 2030 ഓടെ പദ്ധതി പൂർണ സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തെ കേന്ദ്രീകരിച്ചാകും പ്രവർത്തനം. യുകെയിലേയും ഇറ്റലിയുടേയും ബഹിരാകാശ ഏജൻസികളുടെ പിന്തുണയോടെ യൂറോപ്യൻ സ്പേസ് ഏജൻസിയും ബഹിരാകാശ സംവിധാനങ്ങളുടെ ഡെവലപ്പർമാരായ ടെലിസ്പാസിയോ നയിക്കുന്ന കൺസോർഷ്യവും ചേർന്നാണ് പ​ദ്ധതി പ്രാവർത്തികമാക്കുന്നത്.

അഞ്ച് ഉപഗ്രഹങ്ങൾ അടങ്ങുന്നതായിരിക്കും മൂൺലൈറ്റ് ശൃംഖല. ഇതിൽ ഒരെണ്ണം ആശയവിനിമയത്തിനും നാലെണ്ണം നാവി​ഗേഷനായും ഉപയോ​ഗിക്കും. മൂന്ന് ഗ്രൗണ്ട് സ്റ്റേഷനുകളിലൂടെ ചന്ദ്രനെ ഭൂമിയുമായി ബന്ധിപ്പിക്കുന്ന 4,00,000 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ശൃംഖലയിൽ ഈ ഉപഗ്രഹങ്ങൾ വിന്യസിക്കും.

Top